അശോക് സിംഘാള്‍ 
India

അയോധ്യയില്‍ അശോക് സിംഘാളിന്റെ പ്രതിമ വേണം, സ്മൃതി മണ്ഡപം സ്ഥാപിക്കണം: അഖാഡ പരിഷത്ത്

അയോധ്യയില്‍ അശോക് സിംഘാളിന്റെ പ്രതിമ വേണം, സ്മൃതി മണ്ഡപം സ്ഥാപിക്കണം: അഖാഡ പരിഷത്ത്

സമകാലിക മലയാളം ഡെസ്ക്

പ്രയാഗ്‌രാജ്: അയോധ്യയിലും പ്രയാഗ്‌രാജിലും അന്തരിച്ച വിഎച്ച്പി നേതാവ് അശോക് സിംഘാളിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് സന്യാസിമാരുടെ ഉന്നത സമിതിയായ അഖില ഭാരതീയ അഖാഡ പരിഷത്ത്. രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ യഥാര്‍ഥ ശില്‍പ്പി സിംഘാള്‍ ആണെന്ന് പരിഷത്ത് പ്രസിഡന്റ് മഹന്ദ് നരേന്ദ്ര ഗിരി പറഞ്ഞു.

രാമക്ഷേത്രത്തിനു വേണ്ടിയുള്ള പ്രസ്ഥാനം ദശകങ്ങളോളം നീണ്ടുനിന്നതാണെന്ന് അഖാഡ പരിഷത്ത് ജനറല്‍ സെക്രട്ടറി സ്വാമി ഹരി ഗിരി പറഞ്ഞു. ഒട്ടേറെ പേര്‍ക്ക് അതിനായി ജീവന്‍ കളയേണ്ടിവന്നിട്ടുണ്ട്. വിഎച്ച്പി നേതാവായിരുന്ന അശോക് സിംഘാള്‍ സ്വന്തം വീടു തന്നെ രാമക്ഷേത്ര പ്രസ്ഥാനത്തിനായി നല്‍കി. കോത്താരി സഹോദരന്മാര്‍ പൊലീസ് വെടിവയ്പില്‍ മരിച്ചു. ഇപ്പോള്‍ രാമക്ഷേത്ര നിര്‍മാണം തുടങ്ങുന്ന വേളയില്‍ ഇവര്‍ക്കെല്ലാം സ്മാരകം വേണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് പരിഷത്ത് നേതാക്കല്‍ പറഞ്ഞു.

അയോധ്യയിലും പ്രയാഗ് രാജിലും അശോക് സിംഘാളിന്റെ പ്രതിമ സ്ഥാപിക്കണം. രാമക്ഷേത്ര പ്രസ്ഥാനത്തില്‍ നിര്‍ണായക പങ്കു വഹിച്ചവരുടെ ചിത്രങ്ങള്‍ സ്മാരക സ്തംഭത്തില്‍ കൊത്തിവയ്ക്കണം.  ഇതിനായി പരിഷത്ത് പ്രമേയം പാസാക്കും. ഇത് കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കുമെന്ന് അഖാഡ പരിഷത്ത് പറഞ്ഞു.

രാമക്ഷേത്ര പ്രസ്ഥാനത്തില്‍ പങ്കെടുത്തതിന് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT