(ഫയല്‍ ഫോട്ടോ) 
India

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് കല്ലുകള്‍ എത്തിത്തുടങ്ങി; നൂറ് ലോഡ് ട്രക്കുകള്‍ ഇനിയും വരുമെന്ന് വിഎച്ച്പി

കേസ്‌ സുപ്രീംകോടതിയുടെ പരിഗണനയില്‍ നില്‍ക്കുമ്പോഴാണ് ക്ഷേത്ര നിര്‍മാണവുമായി വിഎച്ച്പി മുന്നോട്ടുപോകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായുള്ള കല്ലുകള്‍ എത്തിത്തുടങ്ങി. ബുധനാഴ്ച രാവിലെ മൂന്ന് ട്രക്കുകളിലായാണ് കല്ലുകള്‍ എത്തിയത്. 100ല്‍ അധികം ട്രക്കുകളിലായി ഇവിടേക്ക് ഇനിയും കല്ലുകള്‍ എത്തുമെന്നാണ് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ പറയുന്നത്. 

നവംബറില്‍ ക്ഷേത്രത്തിന്റെ നിര്‍മാണം പ്രഖ്യാപിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. രാമക്ഷേത്ര നിര്‍മാണത്തിനായുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിനായി വിഎച്ച്പി ഒരുക്കിയിരിക്കുന്ന രാംസേവക് പുരം എന്ന സ്ഥലത്താണ് കല്ലുകള്‍ ഇറക്കിയിരിക്കുന്നത്. 

ഭരത്പൂര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നി്ന്നാണ് ഇപ്പോള്‍ കല്ലുകള്‍ എത്തിയിരിക്കുന്നത്. അയോധ്യയിലെ രാമജന്മഭൂമി-ബാബരി മസ്ജിത് തര്‍ക്കം സുപ്രീംകോടതിയുടെ പരിഗണനയില്‍ നില്‍ക്കുമ്പോഴാണ് ക്ഷേത്ര നിര്‍മാണവുമായി വിഎച്ച്പി മുന്നോട്ടുപോകുന്നത്. 

ബാബറി മസ്ജിദ്-രാമജന്മഭൂമി സ്ഥലത്തെ ചുമതല നല്‍കി സുപ്രീംകോടതി നിയോഗിച്ച ഫൈസാബാദ് ഡിവിഷണല്‍ കമ്മീഷണറും വിഎച്ച്പിയുടെ നീക്കത്തെ തടയാന്‍ തയ്യാറായിട്ടില്ല. അയോധ്യയിലേക്ക് കല്ലുകള്‍ കൊണ്ടുവരുന്നത് ഒരു കോടതിയും നിരോധിച്ചിട്ടില്ലെന്നായിരുന്നു കമ്മിഷണറുടെ വിശദീകരണം. 

2004ലെ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതിന് ശേഷം അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം നിന്നുപോയിരുന്നു. എന്നാല്‍ 2015 ഡിസംബര്‍ 20ന് അപ്രതീക്ഷിതമായി രണ്ട് ട്രക്കുകളിലായി കല്ലുകള്‍ ഇവിടേക്ക് എത്തി. ഇത് വാര്‍ത്തകളില്‍ നിറഞ്ഞതോടെ അധികാരത്തിലുണ്ടായിരുന്ന സമാജ് വാദി സര്‍ക്കാര്‍ അയോധ്യയിലേക്ക് കല്ലുകളുമായി ട്രക്കുകള്‍ വരുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. 

സമാജ് വാദി സര്‍ക്കാര്‍ എര്‍പ്പെടുത്തിയിരുന്ന നിരോധനം അദിത്യനാഥ് സര്‍ക്കാര്‍ നീക്കിയതിന്റെ പശ്ചാത്തലത്തിലാകാം വീണ്ടും കല്ലുകളുമായി ട്രക്കുകള്‍ വരാന്‍ ആരംഭിച്ചതെന്നാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT