India

അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കള്‍ മാംസഭുക്കുകളായി മാറിയെന്ന് ബിജെപി മന്ത്രി

കന്നുകാലികളെ മാംസഭക്ഷണ ശീലത്തില്‍ നിന്ന് മോചിപ്പിക്കാന്‍ മൃഗഡോക്ടര്‍മാരെ നിയോഗിച്ചതായും മന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്


പനാജി: അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കള്‍ മാംസഭുക്കുകളായി മാറിയെന്ന് ഗോവയിലെ സംസ്ഥാന മാലിന്യസംസ്‌കരണ മന്ത്രി മൈക്കിള്‍ ലോബോ. മുമ്പ് സസ്യഭക്ഷണം മാത്രം കഴിച്ചിരുന്ന ഇവയെല്ലാം ഇപ്പോല്‍ മാസഭക്ഷണം തേടി അലയുകയാണെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയായ കലാന്‍ഗുട്ടെയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന 76 പശുക്കളെ ഗോശാലയിലേക്കു മാറ്റിപ്പാര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇവയൊന്നും സസ്യഭക്ഷണം കഴിക്കാന്‍ തയ്യാറായില്ല. കോഴിയിറച്ചിയുടെ അവശിഷ്ടങ്ങള്‍, വറുത്ത മത്സ്യം എന്നിവയാണ് ഇവയുടെ പ്രിയപ്പെട്ട ഭക്ഷണം. 

കന്നുകാലികളെ മാംസഭക്ഷണ ശീലത്തില്‍ നിന്ന് മോചിപ്പിക്കാന്‍ മൃഗഡോക്ടര്‍മാരെ നിയോഗിച്ചതായും മന്ത്രി ലോബോ പറഞ്ഞു. കലാന്‍ഗുട്ട അസംബ്ലി മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് മൈക്കിള്‍ ലോബോ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി