India

അലോക് വർമ്മ അഴിമതി നടത്തിയതായി തെളിവില്ല ; മാറ്റിയത് ധൃതിപിടിച്ചുള്ള നടപടി ; വർമ്മയ്ക്ക് പിന്തുണയുമായി ജസ്റ്റിസ് പട്നായിക്

തന്റെ മുന്നിൽ വർമയ്ക്കെതിരെ ആരോപണം ഉന്നയിച്ച സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന നേരിട്ട് മൊഴി നൽകിയിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ മു​ൻ ഡ​യ​റ​ക്ട​ർ അ​ലോ​ക് വ​ർ​മയ്ക്ക് പിന്തുണയുമായി ജസ്റ്റിസ് എ കെ പട്നായിക് രം​ഗത്തെത്തി. അ​ലോ​ക് വ​ർ​മ അഴിമതി നടത്തിയതായി തെളിവില്ല. വ​ർ​മ്മ​യെ മാ​റ്റാ​ൻ ഉന്നതാധികാര സമിതി ധൃ​തി കാ​ട്ടേ​ണ്ട​തി​ല്ലാ​യി​രു​ന്നു​വെ​ന്നും പ​ട്നാ​യ​ക് പ​റ​ഞ്ഞു. ടെല​ഗ്രാഫ് ദിനപത്രത്തിന് നൽകിയ പ്രതികരണത്തിലാണ് പട്നായിക് ഇക്കാര്യം വ്യക്തമാക്കിയത്.  സിവിസി അന്വേഷണത്തിന്റെ മേൽനോട്ട ചുമതല ജസ്റ്റിസ് പട്നായിക്കിനായിരുന്നു. 

സെൻട്രൽ വിജിലൻസ് കമ്മീഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകൾ തന്റേതല്ല. തന്റെ മുന്നിൽ വർമയ്ക്കെതിരെ ആരോപണം ഉന്നയിച്ച സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന നേരിട്ട് മൊഴി നൽകിയിട്ടില്ല. അസ്താന പ്പുവെച്ച പ്രസ്താവന സിവിസി ആണ് തനിക്ക് കൈമാറിയത്. സുപ്രിംകോടതി നിർദേശ പ്രകാരം താൻ സിവിസി അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക മാത്രമാണ് ചെയ്തത്. 

വിവാദ ഇടനിലക്കാരൻ സതീഷ് സനയുടെ മൊഴി തന്റെ സാന്നിധ്യത്തിലാണ് രേഖപ്പെടുത്തിയത്. ഇത് റെക്കോഡ് ചെയ്തിട്ടുണ്ട്. കേസിൽ അലേക് വർമ്മ തന്റെ വാദങ്ങൾ വാക്കാൽ സിവിസിക്ക് മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്. സ്വാഭാവിക നീതി നിഷേധം ഉണ്ടാകാതിരിക്കാൻ താൻ ശ്രദ്ധിച്ചിരുന്നു. അന്വേഷണം 14 ദിവസം കൊണ്ട് പൂർത്തീകരിച്ചെന്നും എ കെ പടാനായിക് വ്യക്തമാക്കി. 

സി​ബി​ഐ ഡ​യ​റ​​ക്ട​ർ സ്ഥാ​ന​ത്തു നി​ന്ന് മാ​റ്റി​യ​തി​നു പി​ന്നാ​ലെ കേ​ന്ദ്ര സ​ർ​വീ​സി​ൽ നി​ന്ന് അ​ലോ​ക് വ​ർ​മ്മ വെ​ള്ളി​യാ​ഴ്ച രാ​ജി വ​ച്ചി​രു​ന്നു. ഉന്നതാധികാര സമിതി തനിക്ക് നീതി നിഷേധിച്ചെന്നും, തന്നോട് ശത്രുതയുള്ള ഉദ്യോ​ഗസ്ഥന്റെ പരാതി ആധാരമാക്കിയാണ് തനിക്കെതിരെ നടപടി എടുത്തതെന്നും അലോക് വർമ്മ ആരോപിച്ചിരുന്നു. സി​ബി​ഐ​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ചെ​റു​ക്കാനാണ് താൻ ശ്രമിച്ചതെന്നും ​ അലോക്ൻ വർമ്മ പ്രതികരിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം