India

അവധിക്കാലം ആഘോഷിക്കാൻ ബന്ധുവീട്ടിലെത്തിയ കുട്ടികൾക്ക് ദാരുണാന്ത്യം;  മൃതദേഹങ്ങൾ കണ്ടെത്തിയത് പെട്ടിക്കുള്ളിൽ നിന്ന് 

പതിനൊന്നും ഒൻപതും വയസ്സുള്ള കുട്ടികളുടെ മൃതദേഹങ്ങളാണ് തടിപ്പെട്ടിക്കുള്ളിൽനിന്നും കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഈസ്റ്റ് ഗോദാവരി: അവധിക്കാലം ആഘോഷിക്കാനായി ബന്ധുവീട്ടിലെത്തിയ കുട്ടികൾക്ക് ദാരുണാന്ത്യം. കുട്ടികളുടെ മൃതദേഹം പെട്ടിക്കുള്ളിൽ കണ്ടെത്തി. പതിനൊന്നും ഒൻപതും വയസ്സുള്ള പ്രശാന്ത് കുമാറിന്റെയും കാർത്തിക്കിന്റെയും മൃതദേഹങ്ങളാണ് തടിപ്പെട്ടിക്കുള്ളിൽനിന്നും കണ്ടെത്തിയത്. 

ആന്ധ്രാപ്രദേശിലെ ചിന്നയപ്പാലത്താണ് സംഭവം. കഴിഞ്ഞമാസം 26-ാം തിയതിമുതൽ കുട്ടികളെ കാണാനില്ലായിരുന്നെങ്കിലും പൊലീസിൽ പരാതി നൽകി അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴി‍ഞ്ഞിരുന്നില്ല. 

ചില കുട്ടികൾ വീടിനടുത്തെ സ്കൂൾ പരിസരത്ത് ക്രിക്കറ്റ് കളിക്കവെ പന്ത് എടുക്കുന്നതിനായി സ്‌കൂള്‍ കെട്ടിടത്തിലെ മുറിക്കുള്ളിൽ കയറിയപ്പോഴാണ് കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടയിൽ കുട്ടികൾ പെട്ടിക്കുള്ളിൽ കയറുകയും ശ്വാസം മുട്ടിമരിച്ചതാകാമെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ കുട്ടികളുടെ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

SCROLL FOR NEXT