India

'അവള്‍ എപ്പോഴും കൂടെ വേണം'; ക്യാന്‍സര്‍ രോഗിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ 65 കാരന്‍ സൈക്കിള്‍ ചവിട്ടിയത് 130 കിലോമീറ്റര്‍

ഞങ്ങള്‍ എത്തിയ ദിവസം തന്നെ ഭാര്യക്ക് ആവശ്യമായ ചികിത്സ നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

പുതുച്ചേരി: അര്‍ബുദരോഗിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ ദിവസവേതന തൊഴിലാളിയായ ആള്‍ സൈക്കിള്‍ ചവിട്ടിയത്
130 കിലോമീറ്റര്‍. ഭാര്യ മഞ്ജുളയെ ആശുപത്രിയിലെത്തിക്കാന്‍ മറ്റ് ഗതാഗതസൗകര്യങ്ങളൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ദമ്പതിമാര്‍ സൈക്കിളില്‍ യാത്ര തിരിച്ചത്.

മാര്‍ച്ച് 31നാണ് മഞ്ജുളയെ പിന്നിലിരുരുത്തി 65 കാരനായ അറിവഴകന്‍ സൈക്കിള്‍ ചവിട്ടാന്‍ ആരംഭിച്ചത്. പിന്നിലിരിക്കുന്ന ഭാര്യ വീണുപോകാതിരിക്കാനായി ഒരു കയര്‍ ഉപയോഗിച്ച് അവരെ തന്റെ ദേഹത്തോട് ചേര്‍ത്ത് കെട്ടിയിരുന്നു. രാവിലെ 4.45ന് യാത്ര ആരംഭിച്ച ഇരുവരും രാത്രി 10.15ന് ലക്ഷ്യസ്ഥാനത്തെത്തി. ഇതിനിടയില്‍ രണ്ട് മണിക്കൂറാണ് വിശ്രമിച്ചത്.

കോവിഡ് ലൗക്ക്ഡൗണിന്റെ ഭാഗമായി ഒപി വിഭാഗവും റീജണല്‍ ക്യാന്‍സര്‍ സെന്ററും അടച്ചിരുന്നു. എന്നാല്‍ ഇരുവരുടെയും കഷ്ടപ്പാട് അറിഞ്ഞ ആശുപത്രി അധികൃതര്‍ ആവശ്യമുള്ള ചികിത്സ ഉറപ്പാക്കി.

ആശുപത്രിയില്‍ നിന്ന് ചികിത്സ ലഭിച്ചുവെന്നും മടങ്ങാനുള്ള സൗകര്യവും അവര്‍ ഒരുക്കി നല്‍കിയെന്നും അറിവഴകന്‍ പറഞ്ഞു. 'ഞങ്ങള്‍ എത്തിയ ദിവസം തന്നെ ഭാര്യക്ക് ആവശ്യമായ ചികിത്സ നല്‍കി. ചികിത്സയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ ഞങ്ങളെ വീട്ടിലേക്ക് മടങ്ങാനും സഹായിച്ചു. അവര്‍ പണം ശേഖരിക്കുകയും ആംബുലന്‍സ് ക്രമീകരിക്കുകയും ചെയ്തു. ഒരു മാസത്തേക്ക് ആവശ്യമായ മരുന്നുകളും നല്‍കി  അറിവഴകന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷാ സമ്മര്‍ദം: രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

SCROLL FOR NEXT