India

ആദ്യം തോക്ക് ചൂണ്ടി അഭ്യാസപ്രകടനം; ബിജെപി എംഎല്‍എ ഫാന്‍സി നമ്പറിനായി ചെലവിട്ടത് ലക്ഷങ്ങള്‍

ഡെറാഡൂണില്‍ ആദ്യമായാണ് വാഹന നമ്പറിന് വേണ്ടി ഒരാള്‍ ഇത്രയധികം പണം ചെലവഴിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ഡറാഡൂണ്‍: തോക്ക് പിടിച്ച് നൃത്തം ചവിട്ടി വിവാദത്തിലായ ബിജെപി എംഎല്‍എ കുന്‍വര്‍ പ്രണവ് ചാംപ്യന്‍ തന്റെ വാഹനത്തിന് ഇഷ്ടനമ്പര്‍ ലഭിക്കാനായി ചിലവിട്ടത് 5.51 ലക്ഷം രൂപ. 0001 എന്ന നമ്പര്‍ ലഭിക്കുന്നതിനായാണ് ഇത്രയും തുക ചെലവിട്ടത്. 

കഴിഞ്ഞ ദിവസം കുന്‍വര്‍ തോക്കും പിടിച്ച് ഡാന്‍സ് കളിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഇയാളെ ബിജെപി സസ്‌പെന്റ് ചെയ്തിരുന്നു. തന്റെ യുകെ 07 ഡിഎന്‍ സീരീസിന് വേണ്ടിയായിരുന്നു ചാംപ്യന്‍ 0001 നമ്പര്‍ സ്വന്തമാക്കിയത്. ഡെറാഡൂണില്‍ ആദ്യമായാണ് വാഹന നമ്പറിന് വേണ്ടി ഒരാള്‍ ഇത്രയധികം പണം ചെലവഴിക്കുന്നത്.

2017 ജൂണില്‍ ഓണ്‍ലൈനില്‍ ക്ഷണിച്ച അപേക്ഷയില്‍ പലരും ഈ നമ്പറിന് വേണ്ടി വന്നെങ്കിലൂം ഏറ്റവും കൂടുതല്‍ തുക മുടക്കി ലേലം പിടിച്ചത് കുന്‍വര്‍ ആയിരുന്നു. എല്ലാ രണ്ടു മാസവും കൂടുമ്പോള്‍ വാഹനത്തിന് ഫാന്‍സി നമ്പറിന് വേണ്ടി വാഹന വകുപ്പ് ലേലം വിളിക്കാറുണ്ട്.

ഇതുവരെ നമ്പറിന് വേണ്ടി ഡെറാഡൂണില്‍ മുടക്കപ്പെട്ടിട്ടുള്ള ഏറ്റവും ഉയര്‍ന്ന തുക 5.25 ആയിരുന്നു. തന്റെ മറ്റൊരു വാഹനത്തിന് 0007 എന്ന നമ്പര്‍ കിട്ടാന്‍ 1.13 ലക്ഷം മുടക്കിയ ചരിത്രവും റാവത്തിന്റെ പേരിലുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT