India

ആറുവയസ്സുകാരിയെ കൊന്നു, മൃതദേഹവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു ; സെക്യൂരിറ്റി ഗാര്‍ഡ് പിടിയില്‍

കുട്ടിയുടെ വീടിന് സമീപത്തുള്ള പൗള്‍ട്രി ഫാമിന്റെ കാവല്‍ക്കാരനായ സോനു എന്നയാളാണ് പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

ഹരിദ്വാര്‍ : ആറുവയസ്സുള്ള ബാലികയെ കൊലപ്പെടുത്തി മൃതദേഹവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സെക്യൂരിറ്റി ഗാര്‍ഡ് പിടിയില്‍. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. കുട്ടിയുടെ വീടിന് സമീപത്തുള്ള പൗള്‍ട്രി ഫാമിന്റെ കാവല്‍ക്കാരനായ സോനു എന്നയാളാണ് പിടിയിലായത്. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗ്രാമത്തിലെ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നു ബാലിക. ഇതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. കുട്ടിയുടെ സമീപം കാവല്‍ക്കാരനായ സോനുവിനെ കണ്ടിരുന്നതായി മറ്റു കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി. 

തുടര്‍ന്ന് സോനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ക്രൂരത വ്യക്തമായത്. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാള്‍ ഗ്രാമത്തിന് സമീപത്തെ കാട്ടിലേക്ക് ബലമായി കൊണ്ടുപോയി. ഇവിടെ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി ഉറക്കെ നിലവിളിച്ചു. 

ഇതേത്തുടര്‍ന്ന് കുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും, മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയുമായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് വ്യക്തമായ തെളിവ് ലഭിച്ചതായും ഹരിദ്വാര്‍ പൊലീസ് സൂപ്രണ്ട് ജന്‍മേജയ് ഖണ്ഡൂരി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍