ഐസ്വാള്‍: എഴുപതാമത് റിപ്പബ്ലിക് ദിനത്തില്‍ പൊതുജനങ്ങളില്ലാത്ത ഒഴിഞ്ഞ മൈതാനത്തെ അഭിസംബോധന ചെയ്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. പൗരത്വ ബില്ലിനെതിരായി വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ബഹിഷ്‌ക്കരണത്തിന്റെ ഭാഗമായാണ് ഗവര്‍ണര്‍ക്ക് ഒഴിഞ്ഞ മൈതാനത്തെ അഭിസംബോധന ചെയ്യേണ്ടി വന്നത്.
പൊതുജനങ്ങളാരും പരിപാടിയില്‍ സന്നഹിതരായിരുന്നില്ല. മന്ത്രിമാരും, നിയമസഭാംഗങ്ങളും മറ്റ് ഉന്നത ഉദ്യോഗസ്ഥരും മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്.
അതിര്‍ത്തി സംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് കൂടുതല്‍ സുരക്ഷയുറപ്പാക്കുമെന്നും റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. കനത്ത സുരക്ഷയിലായിരുന്ന റിപ്പബ്ലിക് ദിന പരിപാടികള്‍ നടന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates