India

ഇനി പാസ്‌പോര്‍ട്ട് ഹിന്ദിയിലും ഇംഗ്ലീഷിലും; കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഫീസിളവ്

1967ലെ പാസ്‌പോര്‍ട്ട് ആക്റ്റിന്റെ 50 വര്‍ഷം ആഘോഷമാക്കുന്നതിന്റെ  പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയം പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ ഇനി ഇംഗ്ലീഷിനൊപ്പം ഹിന്ദിയുമുണ്ടാകും. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഇതുകൂടാതെ, എട്ട് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും, 60 വയസിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്നവര്‍ക്കുമുള്ള പാസ്‌പോര്‍ട്ട് ഫീയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തിയിട്ടുണ്ട്. 10 ശതമാനമാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവില്‍ ഇംഗ്ലീഷ് ഭാഷയാണ് രാജ്യത്തെ പൗരന്മാര്‍ക്ക് അനുവദിക്കുന്ന പാസ്‌പോര്‍ട്ടില്‍ ഉപയോഗിക്കുന്നത്. 1967ലെ പാസ്‌പോര്‍ട്ട് ആക്റ്റിന്റെ 50 വര്‍ഷം ആഘോഷമാക്കുന്നതിന്റെ  പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയം പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

'എല്ലാ കാര്യങ്ങളും സെറ്റ് ചെയ്ത് ചെയ്യുന്ന ആളാണ് ഞാൻ, അക്കാര്യത്തിൽ അസ്വസ്ഥത തോന്നാറുണ്ട്; വ്ലോ​ഗിങ്ങിനെ ജോലിയായല്ല അഹാന കാണുന്നത്'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 69 lottery result

ലിംഫോമയ്ക്ക് ശേഷമുള്ള ജീവിതം: രോഗമുക്തിക്കപ്പുറമുള്ള കരുതലുകൾ പ്രധാനം

പിഎഫ് വേതന പരിധി ഉയര്‍ത്തി; 15,000ല്‍ നിന്ന് 25,000 രൂപ