army 
India

ഇന്ത്യന്‍ നഗരങ്ങള്‍ തകര്‍ക്കും; പുതിയ വീഡിയോയുമായി അല്‍- ഖ്വയ്ദ

കാശ്മീര്‍ വിജയത്തിലേക്കുള്ള വഴി മറ്റു നഗരങ്ങള്‍ ആക്രമിക്കുന്നതിലൂടെയാണെന്ന് അല്‍ ഖ്വയ്ദ സെക്കന്‍ഡ് ഇന്‍ കമാന്‍ഡന്റ് ഉസാമ മെഹ്മൂദ് ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കശ്മീരില്‍ അന്തിമ വിജയം നേടാന്‍ ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിക്കുമെന്ന വീഡിയോയുമായി അല്‍ ഖ്വയ്ദ. കാശ്മീര്‍ വിജയത്തിലേക്കുള്ള വഴി മറ്റു നഗരങ്ങള്‍ ആക്രമിക്കുന്നതിലൂടെയാണെന്ന് അല്‍ ഖ്വയ്ദ സെക്കന്‍ഡ് ഇന്‍ കമാന്‍ഡന്റ് ഉസാമ മെഹ്മൂദ് ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

കശ്മീരില്‍ ഇന്ത്യ വിന്യസിച്ചിരിക്കുന്നത് ആറു ലക്ഷം പട്ടാളക്കാരെയാണെന്നും കൊല്‍ക്കത്ത, ബെംഗളൂരു, ന്യൂദല്‍ഹി തുടങ്ങിയ മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിക്കുകയാണെങ്കില്‍ കശ്മീരില്‍നിന്ന് സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാന്‍ കഴിയുമെന്നാണ് വീഡിയോയില്‍ പറയുന്നത്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജിഹാദി പ്രസ്ഥാനം ശക്തമാക്കേണ്ടത് ആവശ്യമാണെന്നും പ്രദേശത്തെ മുഴുവന്‍ ആളുകളും കശ്മീരി ജനതയുടെ പിന്നില്‍ അണി നിരക്കേണ്ടതുണ്ടെന്നും വീഡിയോ പറയുന്നു. ലോകമെമ്പാടും സ്വയം സുരക്ഷിതരാകാന്‍ അമേരിക്ക ബുദ്ധിമുട്ടുകയാണ്. അതിനു സമാനമായി ഇന്ത്യന്‍ സൈന്യത്തിന്റെയും ഹിന്ദു സര്‍ക്കാരിന്റെയും സമാധാന പൂര്‍ണമായ ലോകം യുദ്ധക്കളമാക്കണമെന്നും അല്‍ ഖ്വയ്ദ തലവന്‍ ആഹ്വാനം ചെയ്യുന്നു. പുതിയ ഭീകരസംഘടനയായ അല്‍ ഖ്വരാര്‍ ഇസ്‌ലാമിക് സ്‌റ്റേറ്റുമായി സഖ്യം പ്രഖ്യാപിച്ച അതേദിവസം തന്നെയാണ് അല്‍ ഖ്വയ്ദയുടെയും വീഡിയോ പുറത്തുവന്നിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം