India

ഇരുമ്പ് വടികൊണ്ട് അധ്യാപകന്റെ തലയ്ക്കടിച്ചശേഷം എട്ടാം ക്ലാസ്സുകാരൻ ഓടി രക്ഷപ്പെട്ടു; അധ്യാപകൻ ആശുപത്രിയിൽ 

മുഖത്ത് സാരമായി പരിക്കേറ്റ  അധ്യാപകന്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഇരുമ്പ് വടി ഉപയോഗിച്ച് അധ്യാപകന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. ക്ലാസില്‍ വച്ച് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് ഇരുമ്പ് വടി കണ്ടെത്തിയ അധ്യാപകൻ ഈ വിവിരം മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതിൽ പ്രകോപിതനായാണ് ആക്രമണം. മുഖത്ത് സാരമായി പരിക്കേറ്റ  അധ്യാപകന്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഡല്‍ഹി സാകേത്‌ ഗവണ്‍മെന്റ് സ്‌കൂളിലാണ് സംഭവം. 12 വയസുകാരനായ വിദ്യാർത്ഥിക്കെതിരെ  ഐപിസി 308 പ്രകാരം  കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു. ബാഗില്‍ നിന്നും ഇരുമ്പ് വടി കണ്ടെത്തിയതിനെ തുടര്‍ന്ന് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ശകാരിക്കുകയും, ഇക്കാര്യം കുട്ടിയുടെ അമ്മാവനെ ഫോണില്‍ വിളിച്ച് അറിയിക്കുകയുമായിരുന്നു. 

അധ്യാപകൻ മേശയിൽ വച്ചിരുന്ന വടി കുട്ടി വീണ്ടുമെടുത്ത് തന്റെ ബാ​ഗിൽ വച്ചു. പിന്നീട് ഇതേ ഇരുമ്പ് വടികൊണ്ട്  അധ്യാപകന്റെ തലയിലും മുഖത്തും അടിക്കുകയായിരുന്നെന്നും ഉടൻ തന്നെ വിദ്യാര്‍ത്ഥി ക്ലാസില്‍ നിന്നും ഇറങ്ങി ഓടിയെന്നും സഹപാഠികളും അധ്യാപകരും പൊലീസിന് മൊഴി നൽകി. ശ്യാം സുന്ദര്‍ എന്ന അധ്യാപകനാണ് പരിക്കേറ്റത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'