India

'ഇവാങ്ക ട്രംപ് ഇന്ത്യയില്‍ എത്തിയത് ആധാര്‍ എടുക്കാന്‍': ഇന്ത്യന്‍ പൗര അല്ലാത്തതിനാല്‍ ആധാര്‍ കൊടുക്കാനാവില്ലെന്ന് അധികൃതര്‍

ഇവാങ്കയുടെ വസ്ത്രം മുതല്‍ അവര്‍ എന്തിനാണ് ഇന്ത്യയിലേക്ക് എത്തിയത് എന്നതുവരെ ട്വിറ്ററില്‍ സംസാരമാകുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമാണ് കേന്ദ്ര ഗവണ്‍മെന്റും ദേശിയ മാധ്യമങ്ങളും നല്‍കിയത്. ഇവാങ്കയ്ക്കായി ഇന്ത്യയിലെ എല്ലാ വിഭവങ്ങള്‍ വരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലേയും പ്രധാന ചര്‍ച്ചാവിഷയമായിരിക്കുകയാണ് ട്രംപിന്റെ പ്രിയപുത്രി. ഇവാങ്കയുടെ വസ്ത്രം മുതല്‍ അവര്‍ എന്തിനാണ് ഇന്ത്യയിലേക്ക് എത്തിയത് എന്നതുവരെ ട്വിറ്ററില്‍ സംസാരമാകുന്നുണ്ട്. 

കൊമേഡിയനായ ജോസ് കൊവാകോയുടെ ട്വീറ്റാണ് ഇതില്‍ ഏറ്റവും രസകരം. ഇവാങ്ക ഇന്ത്യയില്‍ എത്തിയത് ആധാര്‍ എടുക്കാനാണെന്നാണ് ജോസ് ട്വിറ്ററില്‍ കുറിച്ചത്. എഡിറ്റ് ചെയ്ത ഇവാങ്കയുടെ വീഡിയോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. വീഡിയോ എടുക്കാനാണ് താന്‍ ഇവിടെ എത്തിയത് എന്ന രീതിയില്‍ ശബ്ദം മാറ്റിയാണ് വീഡിയോ. 

എന്തായാലും ജോസിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍  വന്‍ ഹിറ്റായിരിക്കുകയാണ്. എന്നാല്‍ ഈ ട്രോളിനെ വന്‍ സംഭവമാക്കി എടുത്തിരിക്കുകയാണ് യുണീഖ് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ). ഇവാങ്ക ട്രംപ് ഇന്ത്യന്‍ പൗരന്‍ അല്ലാത്തതിനാല്‍ ആധാര്‍ നല്‍കാനാകില്ലെന്നാണ് യുഐഡിഎഐയുടെ നിലപാട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17കാരന്റെ ജാമ്യം റദ്ദാക്കണം; പൊലീസ് വേണ്ടതെല്ലാം ചെയ്തു; ഇനി ഹൈക്കോടതിയാണ് തീരുമാനിക്കേണ്ടത്'

6, 6, 6, 6, 6, 6, 6, 6... 27 സിക്‌സ്, 22 ഫോര്‍... ടി20യില്‍ 17കാരന്റെ '278 റണ്‍സ്'!!!

'വേദനിപ്പിച്ചതില്‍ മാപ്പ് തരണം'... കിലിയന്‍ എംബാപ്പെ

ചേരാനെല്ലൂര്‍ അപകടത്തില്‍ നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; നിരുപാധികം മാപ്പുപറഞ്ഞ് കെപിസിസി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വെള്ളാപ്പള്ളി മാനവിക ദര്‍ശനത്തിനൊപ്പമോ, സംഘപരിവാറിനൊപ്പമോ?; തുറന്ന സംവാദത്തിന് തയ്യാറെന്ന് പി ജയരാജന്‍