India

ഈ രാജ്യത്ത് ആവശ്യത്തിന് സ്വാതന്ത്ര്യമുണ്ട്: നിങ്ങള്‍ക്ക് പട്ടാളക്കാരെ കല്ലെറിയാം, സൈന്യത്തെ ചീത്ത വിളിക്കാം: നസിറുദ്ദീന്‍ ഷായെ അവഹേളിച്ച് അനുപം ഖേര്‍

ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ആള്‍ക്കൂട്ട കൊലപപാതക കേസില്‍ പ്രതികരിച്ച നടന്‍ നസിറുദ്ദീന്‍ ഷായ്ക്ക് എതിരെ നടന്‍ അനുപം ഖേര്‍.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ആള്‍ക്കൂട്ട കൊലപപാതക കേസില്‍ പ്രതികരിച്ച നടന്‍ നസിറുദ്ദീന്‍ ഷായ്ക്ക് എതിരെ നടന്‍ അനുപം ഖേര്‍. നസിറുദ്ദീന്‍ നടത്തിയെ പരാമര്‍ശങ്ങളെ ചോദ്യം ചെയ്തുകൊണ്ടും പരഹസിച്ചുമാണ് അനുപം സംസാരിച്ചത്. ഇന്ത്യയില്‍ ഇപ്പോഴുളളതിലും എത്ര കൂടുതല്‍ സ്വാതന്ത്രമാണ് (നസിറുദ്ദീന്‍ ഷായ്ക്ക് )വേണ്ടതെന്നാണ് അനുപം ഖേര്‍ ചോദിക്കുന്നത്. 

'രാജ്യത്ത് ഇപ്പോള്‍ സ്വാതന്ത്ര്യം നല്ല പോലെ ഉണ്ട്. നിങ്ങള്‍ക്ക് സൈന്യത്തെ ചീത്ത വിളിക്കാനും, വ്യോമസേനാ തലവനെ മോശം പറയാനും, സൈന്യത്തിന് നേരെ കല്ലെറിയാനുമൊക്കെ ഇപ്പോള്‍ സ്വാതന്ത്ര്യം ഉണ്ട്. ഒരു രാജ്യത്ത് ഇതിലും കൂടുതല്‍ എന്ത് സ്വാതന്ത്ര്യമാണ് നിങ്ങള്‍ക്ക് വേണ്ടത്? അദ്ദേഹത്തിന് തോന്നിയത് പോലെയാണ് അദ്ദേഹം പറഞ്ഞത്. അത് സത്യമാണെന്ന് അത് അര്‍ത്ഥമാക്കുന്നില്ല,'- അനുപം ഖേര്‍ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തെക്കാള്‍ വില പശുവിന്റെ മരണത്തിനാണെന്ന വിമര്‍ശനമാണ് നസിറുദ്ദീന്‍ ഷാ കഴിഞ്ഞ ദിവസം ഉയര്‍ത്തിയത്. പശുവിന്റെ ജഡം കണ്ടതിനെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിനിടെ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിനെ പിന്തുടര്‍ന്നു വെടിവച്ചു കൊന്ന സംഭവത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പശുക്കളെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് നടന്ന കലാപത്തിലാണ് ഉത്തപ്രദേശിലെ ബുലന്ദ്‌ഷെഹര്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ടത്. കാര്‍വാന്‍ഇ മൊഹബത്ത് എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വിമര്‍ശിച്ചത്. 

'എന്റെ മക്കളെക്കുറിച്ചോര്‍ത്ത് എനിക്കു ആശങ്ക തോന്നുന്നു. നാളെ അവരെ ആള്‍ക്കൂട്ടം വളഞ്ഞ്, ഹിന്ദുവാണോ മുസ്‌ലിമാണോ എന്നു ചോദിച്ചാല്‍ അവര്‍ക്കു മറുപടി ഉണ്ടാവില്ല. വിഷം പരന്നു കഴിഞ്ഞു. ഈ ജിന്നിനെ വീണ്ടും കുപ്പിയിലടയ്ക്കാന്‍ വലിയ വിഷമമായിരിക്കും. ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ പ്രാധാന്യം പശു ചാകുന്നതിനു ലഭിക്കുന്ന അവസ്ഥയാണു രാജ്യത്തു പലയിടത്തും. നിയമം കയ്യിലെടുക്കുന്നവരുടെ കൂസലില്ലായ്മ അമ്പരപ്പിക്കുന്നു'. ഷാ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഷാക്കെതിരെ ആക്രമണം ആരംഭിച്ചു. അജ്‌മേര്‍ സാഹിത്യോല്‍സവത്തില്‍ ഷാ നടത്താനിരുന്ന മുഖ്യപ്രഭാഷണം റദ്ദാക്കി. ഷായ്ക്ക് പാക്കിസ്ഥാനിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി യുപിയിലെ നവനിര്‍മാണ്‍ സേന പ്രഖ്യാപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറും പെട്രോളുമായി ഭീഷണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 27 lottery result

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമോ?

SCROLL FOR NEXT