India

ഐശ്വര്യ റായിക്കും ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു

ഇരുവരേയും മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി ഐശ്വര്യ റായിക്കും മകൾ ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരേയും മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അമിതാഭ് ബച്ചനേയും മകൻ അഭിഷേക് ബച്ചനേയും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ബച്ചന്‍ കുടുംബത്തിലെ മറ്റ് അംഗങ്ങളായ ജയ ബച്ചന്‍, ശ്വേത അഗസത്യ നന്ദ, നവ്യ നവേലി നന്ദ എന്നിവരുടെ പരിശോധന ഫലം നെഗറ്റീവാണ്. അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ബച്ചന്‍ കുടുംബാംഗങ്ങളുടേയും വീട്ടിലെ ജീവനക്കാരുടേയും സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്തത്. ഐശ്വര്യ ഉള്‍പ്പടെയുള്ളവരുടെ ആന്റിജന്‍ ടെസ്റ്റിന്റെ ഫലം നെഗറ്റീവായിരുന്നു.

തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം അമിതാഭ് ബച്ചന്‍ തന്നെയാണ് ട്വീറ്ററിലൂടെ പങ്കുവെച്ചത്. താനുമായി കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ സമ്പർക്കം പുലർത്തിയ എല്ലാവരും പരിശോധന നടത്തണമെന്ന് ബച്ചൻ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ അസുഖം സ്ഥിരീകരിച്ചുവെന്ന് വ്യക്തമാക്കി അഭിഷേകും രം​ഗത്ത് വന്നു. മുംബൈ നാനാവതി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുളളത്. ചെറിയ രോഗലക്ഷണങ്ങളുണ്ടെങ്കിലും അമിതാഭ് ബച്ചന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതറിൽ നിന്ന് ലഭിക്കുന്ന വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ