India

കനയ്യകുമാറിന്റെ റോഡ് ഷോയ്ക്ക് നേരെ പ്രതിഷേധം; വാഹനം തടഞ്ഞു

രാജ്യദ്രോഹമുദ്രാവാക്യം വിളിച്ചതുള്‍പ്പടെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം

Author : സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: ബീഹാറിലെ ബഗുസാരായില്‍ നിന്ന് മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥി കനയ്യകുമാറിന്റെ റോഡ് ഷോയ്ക്ക് നേരെ പ്രദേശവാസികളുടെ പ്രതിഷേധം. റോഡ് ഷോ നടത്തുന്നതിനിടെ  പ്രദേശവാസികള്‍ കനയ്യകുമാര്‍ സഞ്ചിരിച്ച വാഹനം തടയുകയായിരുന്നു. രാജ്യദ്രോഹമുദ്രാവാക്യം വിളിച്ചതുള്‍പ്പടെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. 

കനയ്യകുമാറിന്റെ റോഡ് ഷോയ്ക്ക് നേരെ നേരത്തെയും കരിങ്കൊടി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗോ ബാക്ക് വിളികളുമായാണ് അന്ന്‌ പ്രതിഷേധക്കാര്‍ കനയ്യകുമാറിനെ നേരിട്ടത്. ലോഹിയ നഗര്‍ കോളനിയില്‍ എത്തിയപ്പോഴായിരുന്നു അന്ന് പ്രതിഷേധം ഉയര്‍ന്നത്. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ കൊണ്ടെന്നും തന്നെ തടയാനാവില്ലെന്ന കനയ്യകുമാര്‍ പറഞ്ഞു.  

കനയ്യകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ ബീഹാറില്‍ പാര്‍ട്ടിയുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഐ. ഇക്കുറി ശക്തമായ ത്രികോണമത്സരമാണ് ബഗുസരായില്‍ നടക്കുന്നത്. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്, അര്‍ജെഡി -കോണ്‍ഗ്രസ് സഖ്യസ്ഥാനാര്‍ത്ഥി തന്‍വീര്‍ ഹസ്സന്‍ എന്നിവരാണ് എതിരാളികള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT