India

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍ ; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ശ്രീനഗറില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. നൗഗാമിലെ സാത്തു പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സേന മിന്നല്‍

സമകാലിക മലയാളം ഡെസ്ക്

ജമ്മു: സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ശ്രീനഗറില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. നൗഗാമിലെ സാത്തു പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സേന മിന്നല്‍ പരിശോധന നടത്തിയത്.  ഇവര്‍ താമസിച്ചിരുന്ന വീട് സൈന്യം വളഞ്ഞതോടെ വെടിയുതിര്‍ത്തെന്നും തിരിച്ചുള്ള വെടിവെപ്പില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊല്ലപ്പെട്ട രണ്ടുപേരും കശ്മീരികളാണ് എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

ഭീകരര്‍ ആണെന്ന് ആരോപിച്ച് നിരപരാധികളായ യുവാക്കളെയാണ് സൈന്യം കൊന്നൊടുക്കുന്നതെന്ന പരാതി പ്രദേശവാസികള്‍ ഉന്നയിക്കുന്നത്. വെടിവെപ്പില്‍ പ്രതിഷേധിച്ച് യുവാക്കള്‍ സുരക്ഷാസേനയ്ക്ക് നേരെ കല്ലേറ് നടത്തിയതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 

ഗ്രാമത്തിലെ സ്‌കൂളുകളും കോളെജുകളും അടച്ചിടാന്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയതായും പൊലീസ് അറിയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT