India

കൂടുതല്‍ വെള്ളം തുറന്നുവിട്ട് പാകിസ്ഥാന്‍; പഞ്ചാബ് ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

ഇന്ത്യന്‍ മേഖലയിലേക്ക് പാകിസ്ഥാന്‍ കൂടുതല്‍ വെള്ളം ഒഴുക്കി വിട്ടതിനെ തുടര്‍ന്ന് പഞ്ചാബിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി

Author : സമകാലിക മലയാളം ഡെസ്ക്

ഛണ്ഡീഗഢ്: ഇന്ത്യന്‍ മേഖലയിലേക്ക് പാകിസ്ഥാന്‍ കൂടുതല്‍ വെള്ളം ഒഴുക്കി വിട്ടതിനെ തുടര്‍ന്ന് പഞ്ചാബിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി. ഫിറോസ്പുര്‍ ജില്ലയിലെ ഗ്രാമങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. ജില്ലാ ഭരണകൂടം പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സൈന്യത്തേയും ദേശീയ ദുരന്ത നിവാരണ സേനയേയും മുന്‍കരുതലെന്നോണം വിന്യസിച്ചിട്ടുണ്ട്. സത്‌ലജ് നദിക്കരയില്‍ താമസിക്കുന്നവര്‍ മാറിത്താമസിക്കാനും നിര്‍ദേശം നല്‍കി. 

ദിവസങ്ങള്‍ക്ക് മുന്‍പാണ് പാകിസ്ഥാന്‍ സത്‌ലജ് നദിയില്‍ നിന്ന് കൂടുതല്‍ ജലം ഒഴുക്കിയത്. ഇതേ തുടര്‍ന്ന് നേരത്തെ 17ഓളം ഗ്രാമങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയുണ്ടായിരുന്നു. 

പാകിസ്ഥാന്‍ കൂടുതല്‍ വെള്ളം ഒഴുക്കിവിട്ടതിനെ തുടര്‍ന്ന് ടെണ്ടിവാല ഗ്രാമത്തിലുള്ള ഒരു തടയണക്ക് കേടുപാട് സംഭവിച്ചതാണ് ഗ്രാമങ്ങളിലേക്ക് വെള്ളം കയറാന്‍ കാരണമായത്. തടയണ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ നടക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ദുരന്ത ഭീഷണിയുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉന്നതതല യോഗം വിളിച്ചു. തടയണ ശക്തിപ്പെടുത്താന്‍ സൈന്യവുമായി ചേര്‍ന്ന് സംയുക്ത കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കാന്‍ ജല വിഭവ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാതന്ത്ര്യ ദിനാഘോഷം: സര്‍ക്കാരിന്റെ ഒന്നാം ഉത്തരവില്‍ വന്ദേമാതരമില്ല, രണ്ട് ഖണ്ഡിക മാത്രം പാടുമെന്ന് മന്ത്രി

കേരളം : പേരുമാറ്റ ബില്‍ ലോക്‌സഭയില്‍ നാളെ അവതരിപ്പിക്കും

'എന്തുകൊണ്ട് സിനിമാ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കുന്നില്ല ?'; ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി നയൻതാര

ന്യൂനമര്‍ദ്ദം; മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

കേരള സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറാകാം; നിരവധി ഒഴിവുകൾ, അവസാന തീയതി ഓഗസ്റ്റ് 31