India

കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് വെങ്കയ്യ നായിഡു

തെലങ്കാന സര്‍ക്കാരിനുവേണ്ടി കാര്‍ വാങ്ങിയ കരാറില്‍ നായിഡുവിന്റെ മകന് അനര്‍ഹമായ പരിഗണന കിട്ടിയെന്നാണ് ഒരു ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡുവിനും കുടുംബത്തിനുമെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ ഗുരുതര അഴിമതി ആരോപണങ്ങള്‍ നിഷേധിച്ച് വെങ്കയ്യ നായിഡു. 

തെലങ്കാന സര്‍ക്കാരിനുവേണ്ടി കാര്‍ വാങ്ങിയ കരാറില്‍ നായിഡുവിന്റെ മകന് അനര്‍ഹമായ പരിഗണന കിട്ടിയെന്നാണ് ഒരു ആരോപണം. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകനെതിരേയും ആരോപണമുണ്ട്. ഹൈദരാബാദ് നഗരസഭാ അധികൃതര്‍ നായിഡുവിന്റെ മകള്‍ ഉള്‍പ്പെട്ട ട്രസ്റ്റിന് രണ്ടരകോടിയുടെ ഇളവ് നല്‍കിയെന്നാണ് മറ്റൊരു ആരോപണം

തെലങ്കാന, മധ്യപ്രദേശ് സര്‍ക്കാരുകളടെ സഹായത്തോടെ നായിഡുവും മക്കളും കുടുംബ ട്രസ്റ്റിന്റെ പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ആരോപണമുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് വെങ്കയ്യക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. 

2014ലാണ് തെലങ്കാന പൊലീസിനായി കാറുകള്‍ വാങ്ങുന്നതിന് ടൊയോട്ടയുമായി 270 കോടിയുടെ കരാര്‍ ഉണ്ടാക്കിയത്. ടൊയോട്ട ഡീലറായ വെങ്കയ്യ നായിഡുവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള ഹര്‍ഷ ടൊയോട്ടയില്‍ നിന്നാണ് സര്‍ക്കാര്‍ വാഹനം വാങ്ങിയത്. മറ്റു വാഹനങ്ങള്‍ വാങ്ങിയത് ചന്ദ്രശേഖര റാവുവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള ഷോറൂമുകളില്‍ നിന്നും.  ഒരു തരത്തിലുള്ള ടെന്‍ഡര്‍ നടപടികളും നടത്താതെ അധികാരത്തിന്റെ തണലിലാണ് ഇവര്‍ക്ക് കരാര്‍ ലഭിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.എന്നാല്‍ സര്‍ക്കാര്‍ ടൊയോട്ടയുമായി നേരിട്ടുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് തന്റെ മകന്റെ ഷോറൂമുകളില്‍ നിന്ന് കാറുകള്‍ വിതരണം ചെയ്തതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഡി സതീശന്റെ പ്രവര്‍ത്തനശൈലിയില്‍ വിമര്‍ശനം; ഭിന്നത പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ്

ഇരട്ടി ലാഭം, ഗ്യാരണ്ടീഡ് റിട്ടേണ്‍; മുതിര്‍ന്നവര്‍ക്കായി കോംബോ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജി, വിശദാംശങ്ങള്‍

സൗദിയില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

DRDO-യിൽ 195 അപ്രന്റീസ് ഒഴിവുകൾ; ITI മുതൽ BE/B.Tech വരെ യോഗ്യത; ഹൈദരാബാദിൽ പരിശീലനം

'ടൊവിയും ഞാനും കസിന്‍സാണ്, എന്റെ അമ്മയും അവന്റെ അച്ഛനും ഒന്നിച്ച് പഠിച്ചവര്‍'; അടുപ്പത്തെക്കുറിച്ച് നിവിന്‍ പോളി