India

കോഴിവണ്ടി മറിഞ്ഞു; കാഴ്ചക്കാരായി എത്തിയവര്‍ കള്ളന്മാരായി; നിമിഷങ്ങള്‍ക്കുള്ളില്‍ ലോറി കാലി; വീഡിയോ  വൈറല്‍

സൈക്കിളിലും ബൈക്കിലുമായെത്തിയവര്‍ നാലും അഞ്ചും കോഴികളെയാണ് കൊണ്ടുപോയത്

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്ന് കോഴികളെ കട്ടെടുക്കുന്ന ഒരുകൂട്ടം ആളുകളുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഒഡീഷയിലെ സമ്പാല്‍പൂര്‍ ജില്ലയാണ് സംഭവം. വിപണനത്തിനായി മാര്‍ക്കറ്റില്‍ പോകുന്നതിനിടെയാണ് കോഴികളെ നിറച്ച മിനി ലോറി അപകടത്തില്‍പ്പെട്ടത്.

റോഡിലേക്ക് ചെരിഞ്ഞ് വീണ ലോറിയില്‍ നിന്ന് കോഴികള്‍ പുറത്തേക്ക് വീഴുന്നതുകണ്ട നാട്ടുകാരാണ് ആദ്യം കോഴികളെ എടുത്ത് വീട്ടിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയത്. സൈക്കിളിലും ബൈക്കിലുമായെത്തിയവര്‍ നാലും അഞ്ചും കോഴികളെയാണ് കൊണ്ടുപോയത്. ചിലര്‍ ഇരുകൈകളിലും കൊള്ളാവുന്നത്ര കോഴികളെ സ്വന്തമാക്കി സ്ഥലംവിട്ടു. മറ്റു ചിലര്‍ ഇനിയും കോഴികളെ കിട്ടുമോ എന്നറിയാനായി കാത്തുനില്‍ക്കുകയാണ്. നിലത്തുവീണ കോഴികളെ എടുക്കാതെ ലോറിക്കകത്തുനിന്ന് കോഴികളെ വലിച്ചെടുത്ത് കൊണ്ടുപോയവരും കൂട്ടത്തിലുണ്ട്.

പട്ടാപ്പകല്‍ കോഴികളെ മോഷ്ടിച്ച് കോഴിക്കള്ളമാരുടെ ദൃശ്യങ്ങള്‍ ഒഡീഷയിലെ പ്രാദേശിക ചാനലായ ഒടിവി ന്യൂസ് ആണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. 17 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ കണ്ടവരെല്ലാം ഒന്നടങ്കം ചിരിക്കുകയാണ്. അതേസമയം, നാട്ടുകാര്‍ കോഴികളെ ചോദിക്കാതെയും പറയാതെയും കൊണ്ടുപോകുമ്പോള്‍ വാഹനം റിപ്പയേര്‍ ചെയ്യേണ്ട തിരക്കിലായിരുന്നു െ്രെഡവറും സഹായിയും. ആളുകള്‍ കോഴികളെ കൂട്ടമായി കൊണ്ടുപോകുന്നതെന്നും അവര്‍ രണ്ടുപേരും വകവയ്ക്കുന്നതേയില്ല.

<

p>
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT