India

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലെ പ്രതിഷേധം നാടകമെന്ന് ബിജെപി നേതാവ്

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ഉയരുന്ന പ്രതിഷേധം പ്രഹസനമെന്ന് ബിജെപി വക്താവ് തുഹിന്‍ സിന്‍ഹ - നേരത്തെ തയ്യാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ചാണ് പ്രതിഷേധമെന്നും ബിജെപി നേതാവ്‌ 

സമകാലിക മലയാളം ഡെസ്ക്

പൂനെ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ഉയരുന്ന പ്രതിഷേധം പ്രഹസനമെന്ന് ബിജെപി വക്താവ് തുഹിന്‍ സിന്‍ഹ. പൂനെ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു തുഹിന്‍. കൊപാതകത്തില്‍ ഉയരുന്ന പ്രതിഷേധം നേരത്തെ തയ്യാറാക്കിയ രീതിയിലാണെന്നും പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു.  ഈ പ്രതിഷേധം കാണുമ്പോള്‍ ഒരു നാടകമായി തോന്നുന്നുവെന്നും സിന്‍ഹ വ്യക്തമാക്കി.

നേരത്തെയും ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ കുറിച്ച് ബിജെപി നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. ആര്‍എസ്എസിനെതിരെ ഗൗരി ലങ്കേഷ് എഴുതിയില്ലെങ്കില്‍ ഇങ്ങനെ കൊല ചെയ്യപ്പടുമായിരുന്നില്ലെന്ന് കര്‍ണാടകയില്‍ ബിജെപി എംഎല്‍എ വ്യക്തമാക്കിയിരുന്നു. കര്‍ണാടകയില്‍ ബിജെപി നേതാക്കള്‍ കൊല്ലപ്പെടുമ്പോള്‍ എന്തുകൊണ്ടായിരുന്നു ഇവര്‍ മിണ്ടാത്തത് എന്നുമായിരുന്നു ജീവരാജ് ചോദിച്ചത്്. അതേസമയം കൊലപാതകം രാഷ്ട്രീയവത്കരിക്കുകയാണെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

SCROLL FOR NEXT