India

ചന്ദ്രയാന്‍ 2ന്റെ ആദ്യ പാത മാറ്റല്‍ ഇന്ന്, ഭ്രമണപഥം വികസിപ്പിക്കുക അപോജി മോട്ടോര്‍ ജ്വലിപ്പിച്ച്‌

നാലോ അഞ്ചോ വട്ടം ഭ്രമണപഥം ഉയര്‍ത്തിയതിന് ശേഷമാവും ഭൂമിയെ വലംവയ്ക്കുന്ന പേടകട്ടെ ചന്ദ്രമണ്ഡലത്തിലേക്ക് എത്തിക്കുക

സമകാലിക മലയാളം ഡെസ്ക്

ന്ദ്രയാന്‍ 2ന്റെ പാതമാറ്റല്‍ പ്രക്രീയ ഇന്ന് തുടങ്ങും. ബുധനാഴ്ച കഴിഞ്ഞാണ്‌
ചന്ദ്രയാന്‍ 2ന്റെ ഭ്രമണപഥം വികസിപ്പിക്കുന്നത്‌. ചന്ദ്രയാനിലെ ലിക്വിഡ് അപോജി മോട്ടോര്‍ ഏതാനും സമയം ജ്വലിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിക്കുക. 

ഇങ്ങനെ നാലോ അഞ്ചോ വട്ടം ഭ്രമണപഥം ഉയര്‍ത്തിയതിന് ശേഷമാവും ഭൂമിയെ വലംവയ്ക്കുന്ന പേടകട്ടെ ചന്ദ്രമണ്ഡലത്തിലേക്ക് എത്തിക്കുക. ആഗസ്റ്റ് 13 വരെയാണ് ചന്ദ്രയാന്റെ പാതമാറ്റല്‍ പ്രക്രീയ പ്രതീക്ഷിക്കപ്പെടുന്നത്. ചന്ദ്രയാന്റെ പാത നിയന്ത്രിക്കുന്ന അപോജി മോട്ടോര്‍ വികസിപ്പിച്ചത് തിരുവനന്തപുരത്തെ വലിയമല എല്‍പിഎസ്സിയാണ്. 

ജ്വലനത്തിനുള്ള സന്ദേശം ചന്ദ്രയാനിലേക്ക് കര്‍ണാടകയിലെ ഹാസനിലെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റിയില്‍ നിന്നാവും നല്‍കുക. 170.8--45, 376 കിലോമീറ്റര്‍ എന്ന ദീര്‍ഘവൃത്താകൃതിയിലുള്ള പഥത്തിലാണ് ചന്ദ്രയാന്‍ 2 ഇപ്പോള്‍ ഭൂമിയെ വലംവയ്ക്കുന്നത്. പേടകം ഭൂമിക്ക് അടുത്ത് വരുന്ന ഏറ്റവും കുറവ് ദൂരം 170.8 കിലോമീറ്ററും, അകലെയുള്ള ദൂരം 45,376 കിലോമീറ്ററും. 

പേടകം വിക്ഷേപിച്ച ദിവസം തന്നെ 6000 കിലോമീര്‌റര്‍ അധികമായി ലഭിച്ചതിനാല്‍ ചൊവ്വാഴ്ച പാത മാറ്റല്‍ വേണ്ടെന്ന് തീരുമാനിച്ചു. ആഗസ്റ്റ് 20ന് ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ആകര്‍ഷണ വലയത്തില്‍ പ്രവേശിക്കുകയും, സെപ്തംബര്‍ രണ്ടിന് പേടകത്തില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പെടുകയും ചെയ്യും. സെപ്തംബര്‍ മൂന്നിന് ലാന്‍ഡര്‍ ചന്ദ്രന്റെ പ്രതലത്തില്‍ നിന്നും 30 കിലോമീറ്റര്‍ അടുത്തെത്തുകയും, ഏഴിന് പുലര്‍ച്ചെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡ് ചെയ്യുകയും ചെയ്യും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT