India

ചര്‍ച്ചയ്ക്കിടയില്‍ 'രാജ്യദ്രോഹി'യെന്ന് വിളിച്ചു; ബിജെപി വക്താവിന്റെ തലയില്‍ കോണ്‍ഗ്രസ് നേതാവ് വെള്ളം കോരി ഒഴിച്ചു (വിഡിയോ)

സഹികെട്ട അലോക് ശര്‍മ്മ കുടിക്കാനായി ചാനല്‍ സ്റ്റുഡിയോയില്‍ നിന്ന് നല്‍കിയ വെള്ളം എടുത്ത് കെ കെ ശര്‍മ്മയുടെ അടുത്തേക്ക് പോയി. പക്ഷേ ഒഴിച്ച വെള്ളം വീണത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാര്‍ത്താ ചാനലുകളിലെ ചൂടേറിയ ചര്‍ച്ചകള്‍ കൈവിട്ട് പോയാല്‍ എന്ത് ചെയ്യും? ഹിന്ദി വാര്‍ത്താ ചാനലായ ന്യൂസ് 24 ന്റെ ചര്‍ച്ചയ്ക്കിടയിലാണ് കാര്യം കൈവിട്ടു പോയത്. ചര്‍ച്ചയ്ക്കിടയില്‍ ഒന്നിലേറെ പ്രാവശ്യം കോണ്‍ഗ്രസ് നേതാവായ അലോക് ശര്‍മ്മയെ ബിജെപി വക്താവായ കെ കെ ശര്‍മ്മ രാജ്യദ്രോഹിയെന്ന് വിളിച്ചിരുന്നു.

സഹികെട്ട അലോക് ശര്‍മ്മ കുടിക്കാനായി ചാനല്‍ സ്റ്റുഡിയോയില്‍ നിന്ന് നല്‍കിയ വെള്ളം എടുത്ത് കെ കെ ശര്‍മ്മയുടെ അടുത്തേക്ക് പോയി. പക്ഷേ ഒഴിച്ച വെള്ളം വീണത് വാര്‍ത്താ അവതാരകന്റെ തലയിലൂടെ ആയിരുന്നുവെന്ന് മാത്രം. ആദ്യം ഞെട്ടിയെങ്കിലും പിന്നീട് അദ്ദേഹം ചര്‍ച്ച തുടര്‍ന്നു.
 
അവതാരകനെ വെള്ളം കോരി ഒഴിച്ചതിന് മാപ്പ് പറയണമെന്ന് ബിജെപി വക്താവ് ആവശ്യപ്പെട്ടുവെങ്കിലും അലോക് ശര്‍മ്മ വഴങ്ങിയില്ല. നിങ്ങളാണ് ഇതിന് കാരണമെന്നായിരുന്നു അലോകിന്റെ പ്രതികരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ