India

ജിന്ന മഹാപുരുഷന്‍; നേതൃത്വത്തെ വെട്ടിലാക്കി വീണ്ടും ബിജെപി നേതാവ്

ജിന്ന മഹാപുരുഷന്‍; നേതൃത്വത്തെ വെട്ടിലാക്കി വീണ്ടും ബിജെപി നേതാവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെ മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ പ്രക്ഷോഭം നടത്തുന്നതിനിടെ ജിന്നയെ പുകഴ്ത്തി ഒരുര ബിജെപി നേതാവു കൂടി രംഗത്തി. ബഹറായിച്ചില്‍നിന്നുള്ള പാര്‍ലമന്റ് അംഗമായ സാവിത്രി ഭായ് ഫുലെയാണ് ജിന്നയെ പുകഴ്ത്തി നേതൃത്വത്തെ കുഴപ്പത്തിലാക്കിയത്.

''ജിന്ന ഒരു മഹാപുരുഷനാണ്. മഹത്തായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. സ്വാതന്ത്ര്യ സമരത്തില്‍ അദ്ദേഹത്തിന്റെ പങ്ക് അവഗണിക്കാനാവില്ല'' -സാവിത്രി ഭായ് ഫുലെ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം തുടരുന്നതിനിടെ തന്നെ ജിന്നയെ അനുകൂലിച്ച് ഉത്തര്‍പ്രദേശിലെ മന്ത്രി സ്വാമി പ്രസാദ് മൗര്യ രംഗത്തുവന്നിരുന്നു. രാജ്യ സൃഷ്ടിയിലേക്കു നയിച്ച നേതാക്കളെ അപമാനിക്കുന്നത് ലജ്ജാകരമാണെന്നായിരുന്നു മൗര്യയുടെ പ്രതികരണം. ജിന്ന മഹാനാണെന്നും മൗര്യ അഭിപ്രായപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പു കാലത്ത് ഉല്ലാസ യാത്ര, തോല്‍ക്കുമ്പോള്‍ നിലവിളി, രാഹുലിന്റെ ശ്രമം ജെന്‍സിയെ പ്രകോപിപ്പിക്കാന്‍; മറുപടിയുമായി ബിജെപി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 25 lottery result

'മുസ്ലിം ന്യൂനപക്ഷങ്ങളെ സോപ്പിടാൻ ആണ് ഈ അവാർഡൊക്കെ'; ഷംല ഹംസയെ അധിക്ഷേപിച്ച് വനിത ലീ​ഗ് വൈസ് പ്രസിഡന്റ്

മക്കയിൽ തീർത്ഥാടകനെ സുരക്ഷാ ഉദ്യോഗസ്ഥൻ തള്ളി മാറ്റിയ സംഭവം; നടപടി സ്വീകരിച്ചതായി സൗദി (വിഡിയോ)

സുഖിപ്പിച്ചുനേടാന്‍ നോക്കുന്നത് ചതി, 'അതിദാരിദ്ര്യമുക്ത കേരളം' പെരുപ്പിച്ചുകാട്ടി അഞ്ചുവര്‍ഷം കൂടി ഭരണം തട്ടാനുള്ള ശ്രമം: സുരേഷ് ഗോപി- വിഡിയോ

SCROLL FOR NEXT