India

ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം: നയിച്ച് ഭീം ആര്‍മി; മാര്‍ച്ച് തടഞ്ഞു, വന്‍ പൊലീസ് സന്നാഹം

പൗരത്വ നിയമഭേഗതിക്ക് എതിരെ രാജ്യതലസ്ഥാനത്ത് വീണ്ടും പ്രതിഷേധം. ജോര്‍ബാഗിലാണ് പ്രതിഷേധം നടക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പൗരത്വ നിയമഭേഗതിക്ക് എതിരെ രാജ്യതലസ്ഥാനത്ത് വീണ്ടും പ്രതിഷേധം. ജോര്‍ബാഗിലാണ് പ്രതിഷേധം നടക്കുന്നത്. ഭീം ആര്‍മിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. യുപി ഭവനിലേക്ക് മാര്‍ച്ച് നടത്തിയ പ്രക്ഷോഭകാരികളെ പൊലീസ് തടഞ്ഞു. 

ജാമിയ മിലിയ, ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും ഡിവൈഎഫ്‌ഐയും സമര രംഗത്തുണ്ട്. കോണ്‍ഗ്രസ് നേതാക്കളും സമരത്തിന് പിന്തുണ പ്രഖ്യാരിച്ച് രംഗത്തെത്തിയിട്ടുണ്ട്. യുപി ഭവനിലേക്കുള്ള മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. 

പൗരത്വ നിയമത്തിനെതിരായ വിദ്യാര്‍ഥികളുടെ സമരം ഇന്ന് പതിനേഴാം ദിവസത്തിലേക്ക് കടക്കുകയാണ്. ഉത്തര്‍പ്രദേശിലെ പൊലീസ് വെടിവെയ്പ്പില്‍ ഇരുപത് പേര്‍ മരിച്ചതിന് എതിരെയാണ് യുപി ഭവനിലേക്ക് മാര്‍ച്ച് നടത്തുന്നത്. 

ജുമ മസ്ജിദിലെ വെള്ളിയാഴള്ച നമസ്‌കാരത്തിന് ശേഷമാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് ആരംഭിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാന നഗരത്തിലെ വിവിധയിടങ്ങളില്‍ പൊലീസ് അധികമായി സേനാവിന്യാസം നടത്തിയിട്ടുണ്ട്. ജാമിയ നഗര്‍, ജുമാ മസ്ജിദ്, ചാണക്യപുരി എന്നിവിടങ്ങളില്‍ പൊലീസ് ഫ്‌ലാഗ് മാര്‍ച്ച് നടത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി