ന്യൂഡൽഹി : ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ മർദ്ദിച്ച സംഭവത്തിൽ ആം ആദ്മി പാർട്ടി എംഎൽഎയെ പൊലീസ് അറസ്റ്റു ചെയ്തു. എഎപി എംഎൽഎ പ്രകാശ് ജാർവലിനെയാണ് അറസ്റ്റുചെയ്തത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ തിങ്കളാഴ്ച വിളിച്ച് ചേര്‍ത്ത യോഗത്തിനിടെയായിരുന്നു ചീഫ് സെക്രട്ടറിക്ക് മര്‍ദനമേറ്റത്.
ദിയോളിയിലെ വീട്ടിൽ നിന്നാണ് പ്രകാശ് ജാർവലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചീഫ് സെക്രട്ടറിയുടെ പരാതിയിൽ എഎപി എംഎൽഎ അമാനത്തുള്ള ഖാൻ അടക്കം ഏതാനും പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ജാതി വിളിച്ച് അധിക്ഷേപിച്ചു എന്നാരോപിച്ച് ജാർവലും, മറ്റൊരു എംഎൽഎയായ അജയ് ദത്തും ഡൽഹി പൊലീസിനും, ദേശീയ പട്ടികജാതി കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.
പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിയെക്കുറിച്ചുള്ള ആലോചനാ യോഗത്തിനിടെയായിരുന്നു സംഭവം. എന്നാല്‍ പ്രകാശ് ജാര്‍വലിനെ തെളിവൊന്നുമില്ലാതെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് എഎപി വക്താവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates