India

താന്‍ മാംസഭുക്കാണ്, എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കുമുണ്ട്; വെങ്കയ്യനായിഡു

താന്‍ മാംസഭുക്കാണെന്ന് തുറന്നുസമ്മതിച്ച വെങ്കയ്യ നായിഡു എന്ത് കഴിക്കണമെന്നും കഴിക്കേണ്ടെന്നും കഴിക്കുന്നവരാണ് തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കി.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കശാപ്പുനിരോധനം ചര്‍ച്ചയാവുമ്പോള്‍ സംഘപരിവാറിന്റെ നിലപാടിന് വിരുദ്ധമായ അഭിപ്രായ പ്രകടനവുമായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. താന്‍ മാംസഭുക്കാണെന്ന് തുറന്നുസമ്മതിച്ച വെങ്കയ്യ നായിഡു എന്ത് കഴിക്കണമെന്നും കഴിക്കേണ്ടെന്നും കഴിക്കുന്നവരാണ് തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കി. മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബിജെപി എല്ലാവരെയും സസ്യഭുക്കാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ശരിയല്ല. ഭക്ഷണത്തിന്റെ പേരില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുകയാണ്. മാംസഭുക്കായ താന്‍ ബിജെപിയുടെ പ്രസിഡന്റായെന്നും അദേഹം മുംബൈയില്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി

രസികനിലൂടെ പ്രിയങ്കരനായ ബാലതാരം; നടന്‍ ഹരിമുരളി മരിച്ച നിലയില്‍

പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് രണ്ട് ഘട്ടം, സുരക്ഷ ആശങ്ക

'നിഖില വിമലിന്റെ ഐറ്റം ഡാന്‍സ് ഇല്ലേയില്ല'; പകരമെത്തുന്നത് ഈ നടി; വെളിപ്പെടുത്തി മിഥുന്‍ മാനുവല്‍ തോമസ്

നേമത്ത് കെ എസ് ശബരിനാഥന്‍, എല്‍ദോസ് കുന്നപ്പള്ളിയെ കൊച്ചിയിലേക്ക് മാറ്റും?; കോണ്‍ഗ്രസ് പരിഗണന ഇങ്ങനെ

SCROLL FOR NEXT