India

തിളച്ചു പൊന്തുന്ന സാമ്പാറില്‍ വീണു; മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

തിളച്ചു പൊന്തുന്ന സാമ്പാറില്‍ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തിളച്ചു പൊന്തുന്ന സാമ്പാറില്‍ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. ഗുരുതരമായി പൊളളലേറ്റ കുട്ടി ചികിത്സയ്ക്കിടെയാണ് മരിച്ചത്. തന്റെ മകന് സാമ്പാര്‍ പാകം ചെയ്യുന്ന പാത്രത്തില്‍ വീണ് ഗുരുതരമായി പൊളളലേറ്റതായുളള അച്ഛന്റെ പരാതിയെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്.

തെലങ്കാന രംഗ റെഡ്ഡിയിലെ സൈബറാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ, കുട്ടി തിളച്ചുപൊന്തുന്ന സാമ്പാറിന്റെ പാത്രത്തില്‍ വീഴുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

മൂന്നുവയസ്സുകാരനെ ഉടനെ തന്നെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഗുരുതരമായി പൊളളലേറ്റതാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്തംഭിച്ച് കേരളം; കോഴിക്കോട്ട് അധ്യാപകരെയും കുട്ടികളെയും പുറത്താക്കി ഗേറ്റ് പൂട്ടി; കല്‍പ്പറ്റയില്‍ ബാങ്ക് പൂട്ടിച്ചു

'സാംസ്‌കാരിക രം​ഗത്തെ വലിയ വിടവ്, കഴിയുമെങ്കിൽ ഈ വർഷം തന്നെ കേരള സർക്കാർ അതിന് തുടക്കം കുറിച്ചിരിക്കണം'; ഷഹബാസ് അമൻ

UPSC IES/ISS 2026| 44 ഒഴിവുകൾ, ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം; പരീക്ഷ ജൂൺ 19 ന്

ദിവസം 400 രൂപ എടുക്കാന്‍ ഉണ്ടോ?, 20 ലക്ഷം സമ്പാദിക്കാം; ഇതാ ഒരു സ്‌കീം

പുതിയ എസ് യുവി അവതരിപ്പിച്ച് എംജി; അറിയാം മജസ്റ്ററിന്റെ വിശേഷങ്ങള്‍

SCROLL FOR NEXT