India

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ആശ്വാസ നടപടി; കൂലി വര്‍ധിപ്പിച്ചു

ലോക്ക്ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പുരോഗമിക്കവേ, തൊഴിലുറപ്പ് തൊഴിലാളിക്ക് നേരിയ ആശ്വാസവുമായി കേന്ദ്രസര്‍ക്കാര്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ചു. ശരാശരി 20 രൂപയാണ് ഉയര്‍ത്തിയതെന്ന് കേന്ദ്ര ഗ്രാമവികസനമന്ത്രാലയം അറിയിച്ചു.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം അനുസരിച്ചാണ് നടപടി. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ കരകയറ്റുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നടപടി.

ജനങ്ങളില്‍ പണലഭ്യത ഉറപ്പുവരുത്തുന്നിന്റെ ഭാഗമായി ഉപാധികളോടെ തൊഴിലുറപ്പ് പ്രവൃത്തികള്‍ അടക്കമുളളവയ്ക്ക് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. അതായത് സാമൂഹിക അകലം പാലിച്ച് കൊണ്ട് തൊഴിലുറപ്പ് ജോലികള്‍ നിര്‍വഹിക്കാനാണ് അനുവദിച്ചത്. ഇത് 20 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഗ്രാമീണ മേഖലയില്‍ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ തുടര്‍ച്ചയായാണ് കൂലിയും ഉയര്‍ത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT