India

നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുത്തതിന് ദളിത് യുവാവിനെ തല്ലിക്കൊന്നു

ഇരുപത്തിയൊന്നു വയസ്സുള്ള ജയേഷ് സോളങ്കിയെയാണ് പട്ടേല്‍ സമുദായാഗംങ്ങള്‍ തല്ലിക്കൊന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഗര്‍ബ ആഘോഷത്തില്‍ പങ്കെടുത്ത ദളിത് യുവാവിനെ മേല്‍ജാതിക്കാര്‍ തല്ലിക്കൊന്നു. ഇരുപത്തിയൊന്നു വയസ്സുള്ള ജയേഷ് സോളങ്കിയെയാണ് പട്ടേല്‍ സമുദായാഗംങ്ങള്‍ തല്ലിക്കൊന്നത്. ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്കായിരുന്നു സംഭവം നടന്നത്. 

ജയേഷും സുഹൃത്തുക്കളും ഭദ്രാനിയ ഗ്രാമത്തിലെ ക്ഷേത്രത്തിനടുത്ത് ഇരിക്കുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ ഇവരുടെ അടുത്തെത്തിയ പട്ടേല്‍ സമുദായത്തില്‍ പെട്ട ഒരാള്‍ ഇവരെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചു. തുടര്‍ന്ന് താഴ്ന്ന ജാതിക്കാരായ ഇവര്‍ക്ക് ഗര്‍ഭനൃത്തം കാണാന്‍ അവകാശമില്ലെന്നു പറഞ്ഞ് കൂട്ടുകാരെ വിളിച്ചുവരുത്തി ഇവരെ ആക്രമിക്കുകയായിരുന്നു. 

ഇതിലൊരാള്‍ ജയേഷ് സോളങ്കിയുടെ തല ചുമരില്‍ ഇടിപ്പിച്ചതിനെ തുടര്‍ന്ന് മാരകമായി പരിക്കേറ്റ ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഉടനെ പിടികൂടുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക