India

നുണപ്രചാരണങ്ങള്‍ ഏറ്റുപറയിപ്പിച്ചു; കുല്‍ഭൂഷണിന്റെ കുടുംബത്തെ അപമാനിച്ചു; പാക്കിസ്ഥാനെതിരെ ഇന്ത്യ 

സുരക്ഷയുടെ പേരില്‍ ഭാര്യയുടെ താലി ഉള്‍പ്പടെ ഊരിവാങ്ങിയെന്നും തിരികെ വരുമ്പോള്‍ നല്‍കാന്‍ തയ്യാറില്ലെന്നും വിദേശ കാര്യമന്ത്രാലയം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. പാക്കിസ്ഥാനില്‍ തടവിലായ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അമ്മയും ഭാര്യയും എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ സ്വീകരിച്ച നടപടികള്‍ക്കെതിരെയാണ് ഇന്ത്യ രംഗത്ത് എത്തിയത്.

സന്ദര്‍ശനത്തിനിടെ നേരത്തെയുള്ള ധാരണകള്‍ പാക്കിസ്ഥാന്‍ ലംഘിച്ചതായും, സന്ദര്‍ശനം സംബന്ധിച്ച് തുടര്‍ച്ചയായി വേട്ടയാടന്‍ പാക് മാധ്യമങ്ങളെ സഹായിച്ചു. സുരക്ഷയുടെ പേരില്‍ ഭാര്യയുടെ താലി ഉള്‍പ്പടെ ഊരിവാങ്ങിയെന്നും തിരികെ വരുമ്പോള്‍ നല്‍കാന്‍ തയ്യാറില്ലെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.

കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയെ മാതൃഭാഷ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും കുല്‍ഭൂഷണെ കൊണ്ട് പാക്കിസ്ഥാന് അനുകൂലമായി സംസാരിപ്പിച്ചെന്നും കൂടിക്കാഴ്ച നടത്തുമ്പോള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ മാറ്റി നിര്‍ത്തിയതുള്‍പ്പെടെ നിരവധി ധാരണകളാണ് പാക്കിസ്ഥാന്‍ ലംഘിച്ചതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT