പ്രതീകാത്മക ചിത്രം 
India

നേരിയ ലക്ഷണമുള്ളവര്‍ക്ക് വീടുകളില്‍ തന്നെ കഴിയാം, ആശുപത്രിവാസം നിര്‍ബന്ധമില്ല; കേന്ദ്രത്തിന്റെ പുതിയ മാര്‍ഗ രേഖ

വീടുകളില്‍ ഐസലേഷനില്‍ കഴിയാന്‍ സൗകര്യമുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ ഇന്നലെ പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലക്ഷണങ്ങള്‍ ഇല്ലാത്തതോ നേരിയ ലക്ഷണങ്ങള്‍ മാത്രം ഉള്ളവരോ ആയ കോവിഡ് ബാധിതര്‍ക്ക് വീടുകളില്‍ തന്നെ ഐസലേഷനില്‍ കഴിയാമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗരേഖ. വീടുകളില്‍ ഐസലേഷനില്‍ കഴിയാന്‍ സൗകര്യമുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ ഇന്നലെ പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നത്.

ലക്ഷണങ്ങള്‍ ഇല്ലെന്നോ നേരിയ ലക്ഷണങ്ങള്‍ മാത്രമേ ഉള്ളൂവെന്നോ ഡോക്ടര്‍ സാക്ഷ്യപ്പെടുന്നവര്‍ക്കാണ് വീടുകളില്‍ ഐസലേഷനില്‍ കഴിയാന്‍ അനുമതിയുള്ളത്. ഇങ്ങനെ വീടുകളില്‍ കഴിയുന്നവര്‍ ആരോഗ്യവിവരങ്ങള്‍ കൃത്യമായി അധികൃതരെ അറിയിച്ചുകൊണ്ടിരിക്കണം.

നിലവില്‍ കോവിഡ് സ്ഥിരീകരിച്ചവരെയും ലക്ഷണങ്ങളോടെ പരിശോധനാ ഫലം കാത്തിരിക്കുന്നവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ മ്ാറ്റം വരുത്തിക്കൊണ്ടാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

കോവിഡ് സ്ഥിരീകരിക്കുന്നവരെ നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍, ലക്ഷണം ഉള്ളവര്‍, തീവ്ര ലക്ഷണങ്ങള്‍ ഉള്ളവര്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് ചികിത്സ നടത്തുന്നത്. ആഗോളതലത്തില്‍ തന്നെയുള്ള കണക്കുകള്‍ അനുസരിച്ച് എണ്‍പതു ശമാനം വൈറസ് ബാധിതരും നേരിയ ലക്ഷണങ്ങള്‍ മാത്രം പ്രകടിപ്പിക്കുന്നവരാണ്. ശേഷിച്ച ഇരുപതു ശതമാനത്തിനേ ആശുപത്രിയില്‍ ചികിത്സ ആവശ്യമുള്ളു. ഇതില്‍ തന്നെ അഞ്ചു ശതമാനത്തിനു മാത്രമാണ് തീവ്ര പരിചരണം ആവശ്യമുള്ളൂ എന്നുമാണ് വിലയിരുത്തല്‍.

നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ള എണ്‍പതു ശതമാനം രോഗികള്‍ക്കും സപ്പോര്‍ട്ടീവ് പരിചരണം മാത്രമാണ് ആവശ്യമുള്ളത്. പതിനഞ്ചു ശതമാനത്തിനാണ് ഓക്‌സിജന്‍ തെറപ്പിയും മറ്റു മരുന്നുകളും ആവശ്യമായി വരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

ധർമ്മടത്ത് മൂന്നാമൂഴം തേടി : പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT