പ്രതീകാത്മക ചിത്രം 
India

പട്ടിയിറച്ചി വിൽപ്പന നിരോധിച്ച് നാ​ഗാലാൻഡ്

പാകം ചെയ്തതും അല്ലാത്തതുമായ പട്ടിയിറച്ചി വിൽപ്പനയും പട്ടിക്കച്ചവടവും വ്യാവസായികാടിസ്ഥാനത്തിൽ പട്ടിളെ ഇറക്കുമതി ചെയ്യുന്നതുമാണ് നിർത്തലാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊഹിമ: നാ​ഗാലാൻഡിൽ പട്ടിയിറച്ചി വിൽപ്പനയ്ക്ക് നിരോധനം. നാ​ഗാലാൻഡ് സർക്കാരാണ് ഇറച്ചിക്കായി പട്ടികളെ വിൽക്കുന്നതിൽ നിരോധനം കൊണ്ടുവന്നത്. പട്ടികളോടുള്ള ക്രൂരതയ്ക്കെതിരെ വിമർശനം ശക്തമായതോടെയാണ് നടപടി. സംസ്ഥാന ചീഫ് സെക്രട്ടറി ടെംജെൻ ടോയ് ആണ് പട്ടിയിറച്ച് നിരോധിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി അറിയിച്ചത്. 

പാകം ചെയ്തതും അല്ലാത്തതുമായ പട്ടിയിറച്ചി വിൽപ്പനയും പട്ടിക്കച്ചവടവും വ്യാവസായികാടിസ്ഥാനത്തിൽ പട്ടിളെ ഇറക്കുമതി ചെയ്യുന്നതുമാണ് നിർത്തലാക്കിയത്. മൃ​ഗസംരക്ഷണ സംഘടനകളുടെ വർഷങ്ങൾ നീണ്ട പോരാട്ടത്തിനാണ് ഇതോടെ വിജയം കണ്ടത്.  മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അനിമൽ പ്രൊട്ടക്‌ഷൻ ഓർഗനൈസേഷൻ പട്ടികളോടുള്ള ക്രൂരത നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ സർക്കാരിനു നിവേദനം നൽകിയിരുന്നു.

ദിമാപുരിലെ ചന്തകളിൽ പട്ടികളെ വിൽക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പട്ടികളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ കവിയും രാജ്യസഭാ മുൻ എം.പി.യുമായ പ്രിതീഷ് നന്ദി ട്വിറ്ററിൽ ഈ വിഷയം ചർച്ചയ്ക്കിടുകും ഇതിനെതിരേ പ്രതികരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ പ്രവൃത്തി നിരോധിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് കൂട്ട ഇ-മെയിൽ അയക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി