India

പാൽഘർ കൊലപാതക കേസിലെ പ്രതിക്ക് കോവിഡ്; സഹ തടവുകാർ നിരീക്ഷണത്തിൽ

പാൽഘർ കൊലപാതക കേസിലെ പ്രതിക്ക് കോവിഡ്; സഹ തടവുകാർ നിരീക്ഷണത്തിൽ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ സന്യാസിമാരെ ആൾക്കൂട്ട ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോവിഡ് 19. കേസിൽ ജയിലിൽ കഴിയുന്ന 55 വയസുകാരനാണ് കോവിഡ് സ്ഥീരികരിച്ചത്. സന്യാസിമാരെ മര്‍ദ്ദിച്ച് കൊന്ന കേസിലെ പ്രതിക്കൊപ്പം ലോക്കപ്പിൽ കഴിഞ്ഞ 30 പേരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും

ഗുജറാത്ത് അതിര്‍ത്തി ഗ്രാമമായ കാസയിൽ കഴിഞ്ഞ ഏപ്രിൽ പതിനാറിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കാറിൽ സഞ്ചരിക്കുകയായിരുന്ന സന്യാസിമാര്‍ക്കെതിരെയാണ് ആൾക്കൂട്ട ആക്രമണം ഉണ്ടായത്. 

മോഷ്ടാക്കളെന്ന് കരുതിയാണ് ആൾക്കൂട്ടം ആക്രമിച്ചതെന്നും സംഭവത്തിന് പിന്നിൽ വര്‍ഗ്ഗീയത ഇല്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം