India

പുതിയ കാര്‍ വേണ്ട; മന്ത്രിമന്ദിരങ്ങള്‍ മോടി കൂട്ടേണ്ട; ചെലവ് ചുരുക്കല്‍ നടപടികളുമായി കുമാരസ്വാമി സര്‍ക്കാര്‍

അധികാരമേറ്റതിന് പിന്നാലെ ചെലവ് ചുരുക്കല്‍ നടപടികളുമായി കുമാരസ്വാമി സര്‍ക്കാര്‍. മന്ത്രിമാരും മറ്റ് വകുപ്പുകളും പുതിയ കാര്‍ വാ്ങ്ങരുത് - മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കരുതെന്നും മുഖ്യമന്ത്രി  

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: അധികാരമേറ്റതിന് പിന്നാലെ ചെലവ് ചുരുക്കല്‍ നടപടികളുമായി കുമാരസ്വാമി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മന്ത്രിമാര്‍ പുതിയ കാര്‍ വാങ്ങരുതെന്നും നിലവിലെ കാര്‍ നവീകരിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മന്ത്രിമന്തിരങ്ങളും മറ്റും മോടിപിടിപ്പിക്കുന്നതിനും വിലക്കുണ്ട്. മന്ത്രിമാര്‍ മാത്രമല്ല മറ്റുവകുപ്പുകളും ഈ വര്‍ഷം പുതിയ കാര്‍ വാങ്ങരുതെന്നും മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ഷകരുടെ ലേണുകള്‍ എഴുതിതള്ളുന്നതുള്‍പ്പടെ കര്‍ഷകക്ഷേമ നടപടികള്‍ കൈക്കൊള്ളുന്ന  സാഹചര്യത്തിലാണ് അനാവശ്യ ചെലവുകള്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

'മുന്നിലുള്ളത് വെറും മാസങ്ങൾ മാത്രം...', കാൻസർ പോരാട്ടത്തെ കുറിച്ച് ജോർദൻ ബ്രുണോലി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 533 lottery result

'ദളപതിയുടെ വെറിയാട്ടം കാണാൻ റെഡിയായിക്കോ!' തിയറ്ററിലെ സ്വീകാര്യത ഒടിടിയിൽ കിട്ടുമോ ? 'ജന നായകൻ' എവിടെ കാണാം

യൂട്യൂബില്‍ ഇനി വ്യൂസ് കൂടും, വരുന്നു പുതിയ മാറ്റങ്ങള്‍, കൂടുതല്‍ പണംനേടാന്‍ കഴിയുമോ?