India

പുതുവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നവജാതശിശുക്കള്‍ ജനിച്ചത് ഇന്ത്യയില്‍;  പിറന്നത് 69,070 കുട്ടികള്‍

പുതുവര്‍ഷ ദിനത്തില്‍ ലോകത്താകെ ജനിച്ച കുട്ടികളുടെ എണ്ണം 386,000 മാണെന്ന് യൂനിസെഫ്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയ രാജ്യം ഇന്ത്യയാണ്. 69,070 കുട്ടികള്‍ 

Author : സമകാലിക മലയാളം ഡെസ്ക്


ജനീവ: പുതുവര്‍ഷ ദിനത്തില്‍ ലോകത്താകെ ജനിച്ച കുട്ടികളുടെ എണ്ണം 386,000മാണെന്ന് യൂനിസെഫ്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയ രാജ്യം ഇന്ത്യയാണ്. 69,070 കുട്ടികള്‍ക്കാണ് ഇന്ത്യ ജന്മം നല്‍കിയത്. 

മൊത്തം കുട്ടികളില്‍ അന്‍പത് ശതമാനവും ഒന്‍പത് രാജ്യങ്ങളില്‍ നിന്നാണ്. ഇന്ത്യ ( 69,070) ചൈന( 44,760) നൈജീരിയ ( 20,210) പാക്കിസ്താന്‍ ( 14,910) ഇന്തോനേഷ്യ ( 13,370) യുഎസ് ( 11, 280) കോങ്കോ റിപ്പബ്ലിക് ( 9,400) എത്യോപിയ ( 9,400) ബംഗ്ലാദേശ് ( 8,370) എന്നിങ്ങനെയാണ് കണക്ക്. 

കഴിഞ്ഞ പുതുവര്‍ഷത്തില്‍ ജനിച്ച കുട്ടികളില്‍ 2600 കുട്ടികള്‍ പുതുവര്‍ഷദിനത്തില്‍ തന്നെ മരിച്ചിരുന്നു. യൂനിസെഫിന്റെ കണക്കുകളുടെ അടിസ്ഥാനത്തില്‍ പ്രതിവര്‍ഷം നവജാതശിശുക്കള്‍ രണ്ടായിരത്തിലധികം മരിക്കുന്നതായാണ് കണക്ക്. ആദ്യമാസത്തില്‍ തന്നെ നവജാതശിശുക്കള്‍ മരിക്കാനിടയാകുന്നത് പ്രസവത്തെ തുടര്‍ന്നുണ്ടാകുന്ന അണുബാധയാണെന്നും യുനിസെഫ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി