India

പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികളേയും സഹായിയേയും സൈന്യം വധിച്ചു

പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികളേയും സഹായിയേയും സൈന്യം വധിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു. ഇരുവരേയും കൂടാതെ തീവ്രവാദികള്‍ക്ക് സഹായം നല്‍കിയിരുന്ന ഒരാളെയും സൈന്യം വധിച്ചിട്ടുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

ഇന്ന് രാവിലെ പുല്‍വാമ ജില്ലയിലെ അവന്തിപ്പൊരയിലെ ​ഗൊരിപൊരയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചത്. മേഖലയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം ഷോപ്പിയാന്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. അന്‍സാര്‍ ഗാസ്വാത് ഉള്‍ ഹിന്ദ് എന്ന സംഘടനയുടെ തീവ്രവാദികളെയാണ് ഷോപ്പിയാനില്‍ സൈന്യം വധിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെൻസൻ ഹുവാങ് എൻവിഡിയ തലപ്പത്ത് തിരിച്ചെത്തി; വീണ്ടും സിഇഒ

Today's Rashi Phalam November 24 |പുതിയ സംരംഭത്തിന് രൂപം നൽകും, പ്രണയബന്ധം ഉടലെടുക്കും

ബിജെപി നേതാവിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി ജീവനൊടുക്കിയ നിലയില്‍

'സംഘം നിറവേറ്റുന്നത് സാംസ്‌കാരിക കര്‍ത്തവ്യം, രാജ്യസ്‌നേഹവും ദേശീയബോധവും തലമുറകള്‍ക്ക് പകര്‍ന്നുനല്‍കേണ്ട സംസ്‌കാരം'; ആര്‍എസ്എസ് വേദിയില്‍ മോഹന്‍ലാല്‍

'സുപ്രിയ സുലെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കണം'; ബിജെപിയുമായി ശരദ് പവാര്‍ ചര്‍ച്ച നടത്തി, റിപ്പോര്‍ട്ട്