India

പെട്രോള്‍ വാഹനങ്ങളില്‍ നീല സ്റ്റിക്കര്‍, ഡീസസില്‍ ഓറഞ്ച്: സെപ്തംബറ്റര്‍ 30 മുതല്‍ റോഡില്‍ പുതിയ മാറ്റങ്ങള്‍

പെട്രോള്‍ വാഹനങ്ങളില്‍ നീല സ്റ്റിക്കര്‍, ഡീസസില്‍ ഓറഞ്ച്: സെപ്തംബറ്റര്‍ 30 മുതല്‍ റോഡില്‍ പുതിയ മാറ്റങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനം ഏതെന്നു തിരിച്ചറിയാന്‍ കഴിയുംവിധം സ്റ്റിക്കറുകള്‍ പതിപ്പിക്കാനുള്ള കേന്ദ്ര നിര്‍ദേശത്തിന് സുപ്രിം കോടതിയുടെ അനുമതി. പെട്രോള്‍, സിഎന്‍ജി ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നീലയും ഡീസല്‍ വാഹനങ്ങളില്‍ ഓറഞ്ചും നിറങ്ങളിലുള്ള ഹോളോഗ്രാം സ്റ്റിക്കറുകള്‍ പതിപ്പിക്കാനാണ് നിര്‍ദേശം.

സെപ്റ്റംബര്‍ 30ഓടെ പുതിയ സംവിധാനം നടപ്പിലാക്കാന്‍ കേന്ദ്ര റോഡ്, ഹൈവേ മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് പച്ച നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്നും നിര്‍ദേശമുണ്ട്. 

ഡല്‍ഹിയിലെയും ദേശീയ തലസ്ഥാന പ്രദേശത്തെയും മലിനീകരണ പ്രശ്‌നം പരിഗണിച്ചുകൊണ്ടാണ് കോടതി നടപടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

SCROLL FOR NEXT