കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ സംഘം മാധ്യമങ്ങളോട് സംസാരിക്കുന്നു/ ചിത്രം: ട്വിറ്റര്‍ 
India

പ്രക്ഷോഭം നടത്തുന്നത് ഇടതുപക്ഷം; നിയമങ്ങള്‍ പിന്‍വലിച്ചാല്‍ സമരം; കേന്ദ്രസര്‍ക്കാരിന് പിന്തുണയുമായി ഒരുവിഭാഗം കര്‍ഷകര്‍

മോദി സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുമ്പോള്‍, കേന്ദ്രസര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ഒരുവിഭാഗം കര്‍ഷകര്‍ രംഗത്ത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുമ്പോള്‍, കേന്ദ്രസര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ഒരുവിഭാഗം കര്‍ഷകര്‍ രംഗത്ത്. 29 അംഗ സംഘം കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെ കണ്ടു. നിയമങ്ങള്‍ പിന്‍വലിച്ചാല്‍ തങ്ങള്‍ സമരം ആരംഭിക്കുമെന്ന് ഹരിയാനയില്‍ നിന്നെത്തിയ ഈ സംഘം അറിയിച്ചു. നിയമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഒരു കത്തും ഇവര്‍ കൃഷിമന്ത്രിക്ക് നല്‍കി. 

'നിയമങ്ങള്‍ പിന്‍വലിച്ചാല്‍ ഞങ്ങള്‍ സമരം ആരംഭിക്കും. എല്ലാ ജില്ലാ നേതൃത്വങ്ങള്‍ക്കും ഞങ്ങള്‍ ഇതു കാണിച്ച് കത്തു നല്‍കി കഴിഞ്ഞു.'- ഭാരതീയ കീസാന്‍ യൂണിയന്‍ (മാന്‍) ഹരിയാന സംസ്ഥാന പ്രസിഡന്റ് ഗുനി പ്രകാശ് പറഞ്ഞു. 2014 സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്തുകൊണ്ട് കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയില്ല എന്നും പ്രകാശ് ചോദിച്ചു. 

എല്ലാവര്‍ക്കും സമരം ചെയ്യാനുള്ള അവകാശമുണ്ട്. ഞങ്ങള്‍ക്കുമുണ്ട്. നിയമങ്ങള്‍ക്ക് എതിരായ കര്‍ഷക സമരം നടത്തുന്നത് ഇടതുപക്ഷമാണെന്നും അവര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നും പ്രകാശ് കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്‍