India

ഫേസ് ബുക്ക് വഴി ആദ്യഭാര്യ രണ്ടാം ഭാര്യയെ പരിചയപ്പെട്ടു ; മുകേഷിന്റെ ജീവിതത്തില്‍ വില്ലനായത് സോഷ്യല്‍ മീഡിയ

മുകേഷിന്റെ ആദ്യ ഭാര്യയെ രണ്ടാം ഭാര്യ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പലരുടെയും ജീവിതത്തില്‍ ഫേസ്ബുക്ക് ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ നിരവധി നാം കേട്ടിട്ടുണ്ട്. എത്രയോ ദാമ്പത്യങ്ങള്‍ ഫേസ്ബുക്ക് മുഖാന്തരം അടിച്ചുപിരിയലിലേക്കും എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഫേസ്ബുക്ക് കാരണം ജീവിതം തന്നെ കുട്ടിച്ചോറായ അവസ്ഥയിലാണ് മുകേഷ് എന്ന യുവാവ്. സംഭവം എന്താണെന്നാകും സംശയം. മുകേഷിന്റെ ആദ്യ ഭാര്യയെ രണ്ടാം ഭാര്യ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, ഭര്‍ത്താവ് വേറെ കല്യാണം കഴിച്ച കാര്യം രണ്ട് ഭാര്യമാര്‍ക്കും അറിയുകയുമില്ലായിരുന്നു. സൗഹൃദം ശക്തമായപ്പോഴാണ് ഭര്‍ത്താവിന്റെ തനിനിറം ഇരുവര്‍ക്കും വെളിപ്പെട്ടത്. ഇതോടെ ഭര്‍ത്താവിനെതിരെ രണ്ടാം ഭാര്യ പൊലീസില്‍ പരാതിയും നല്‍കി. പൊലീസ് കേസെടുത്തതോടെ അഴിയെണ്ണുമെന്ന ഭീതിയിലാണ് യുവാവ്. 

മൈസൂരു സ്വദേശിയായ യുവാവും, നരസിപുര താലൂക്കിലെ വില്ലേജ് അക്കൗണ്ടറുമായ മുകേഷാണ് ഫേസ്ബുക്ക് വരുത്തിയ പൊല്ലാപ്പില്‍ കുടുക്കിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ബംഗളൂരു സ്വദേശിനിയായ യുവതിക്ക് ഫേസ്ബുക്കില്‍ അപരിചിതയായ ഒരു സ്ത്രീയുടെ ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു. അസ്വഭാവികമായി തോന്നാത്തതിനാല്‍ ഇരുവരും പരിചയത്തിലായി, ചാറ്റിംഗും ആരംഭിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയാണ് തന്നോട് ചാറ്റ് ചെയ്യുന്നതെന്ന് യുവതി മനസിലാക്കി.

2013ലാണ് മൈസൂര്‍ സ്വദേശിനിയെ മുകേഷ് വിവാഹം കഴിച്ചത്. എന്നാല്‍ ഇത് മറച്ചു വച്ച് 2017 ല്‍ ബംഗളൂരുവിലെ കോടതി ജീവനക്കാരിയുമായി മുകേഷ് വീണ്ടും വിവാഹിതനായി. ജോലി സ്ഥലത്തുനിന്ന് മാറി താമസിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അവര്‍ ബംഗളൂരുവില്‍ തന്നെയാണ് താമസിച്ചിരുന്നത്. മൈസൂരില്‍ ജോലി ചെയ്തിരുന്ന മുകേഷ് ശനി , ഞായര്‍ ദിവസങ്ങളില്‍ വീട്ടിലെത്തുമായിരുന്നതിനാല്‍ ഭാര്യയ്ക്കും വീട്ടുകാര്‍ക്കും സംശയമുണ്ടായിരുന്നില്ല.

ഇതിനിടെയാണ് ഇവരുടെ ജീവിതത്തില്‍ വില്ലനായി ഫേസ്ബുക്ക് രംഗപ്രവേശം ചെയ്തത്. യുവതി ജോലി ചെയ്യുന്ന കോടതിയിലെ സഹപ്രവര്‍ത്തകര്‍ക്കും കുടുംബത്തിലെ ബന്ധുക്കളില്‍ ചിലര്‍ക്കും ഇവര്‍ റിക്വസ്റ്റ് അയച്ചിരുന്നു. പരിചിതമല്ലാത്ത ആളായതിനാല്‍ റിക്വസ്റ്റ് ലഭിച്ചവര്‍ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇവര്‍ മുകേഷിന്റെ ഭാര്യയാണെന്ന വിവരം പുറത്തായത്. തുടര്‍ന്ന് ബന്ധുക്കള്‍ ചോദ്യം ചെയ്‌തെങ്കിലും വിവാഹ കഴിച്ച കാര്യം ഇയാള്‍ നിഷേധിച്ചു. എന്നാല്‍ ആദ്യ ഭാര്യയെ നേരിട്ട് കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ രണ്ടാം ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

SCROLL FOR NEXT