മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ നീരവ് മോദി ബോളിവുഡ് നടി പ്രിയങ്ക ചോപ്രയേയും പറ്റിച്ചെന്ന് പരാതി. നീരവിനെതിരെ പ്രിയങ്ക ചോപ്ര നിയമനടപടികള്‍ക്കൊരുങ്ങുന്നു. നീരജ് മോദിയുടെ വജ്ര വ്യാപാരത്തിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു പ്രിയങ്ക. ഈ വകയില്‍ തനിക്ക് വന്‍തുക പ്രതിഫലം നല്‍കാനുണ്ടെന്ന് കാണിച്ചാണ് അവര്‍ നിയമനടപടിക്കൊരുങ്ങുന്നത്.
2017 ജനുവരി മുതല്‍ പ്രിയങ്ക നീരവ് മോദിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നു. പുതിയ ഇന്ത്യയെ ആഗോളവിപണിയിലെത്തിക്കുക എന്ന ലക്ഷ്യവുമായാണ് താന്‍ നീരവ് മോദിയുമായി കൈകോര്‍ക്കുന്നത് എന്നാണ് ബ്രാന്‍ഡ് അംബാസഡറായ ശേഷം പ്രിയങ്ക പറഞ്ഞത്. ഇപ്പോള്‍ നീരവ് മോദിയുമായുള്ള ബന്ധം വിച്ഛേദിച്ചിട്ടുണ്ടെന്നും പ്രിയങ്ക പത്രക്കുറിപ്പില്‍ പറഞ്ഞു. പ്രിയങ്കയ്ക്ക് മുന്‍പ് ബോളിവുഡ് താരം ലിസ ഹെയ്ഡനായിരുന്നു നീരവ് മോദിയുടെ ബ്രാന്‍ഡ് അംബാസഡര്‍.
പ്രിയങ്കയ്ക്ക് പുറമേ ബോളിവുഡ് താരം സിദ്ധാര്‍ഥ് മല്‍ഹോത്രയും നീരവിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രിയങ്കയ്ക്കൊപ്പം ബ്രാന്‍ഡ് അംബാസഡറായ വകയില്‍ തനിക്കും വന്‍തുക പ്രതിഫലം നല്‍കാനുണ്ടെന്ന് കാണിച്ചാണ് നടപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates