India

ഭാര്യക്ക് സഹപ്രവര്‍ത്തകനുമായി അവിഹിതബന്ധമെന്ന് സംശയം; വഴക്കിട്ടു; മക്കള്‍ക്ക് വിഷം നല്‍കി; അഞ്ചുവയസ്സുകാരന്‍ മരിച്ചു

സഹപ്രവര്‍ത്തകനുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് സുരേഷും ഭാര്യയും തമ്മില്‍ വഴക്കുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ രണ്ട് മക്കള്‍ക്കും ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയതായി പരാതി. പിന്നാലെ ഇയാളും വിഷം കഴിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപകടനില തരണം ചെയ്തു. വിഷം ഉള്ളില്‍ച്ചെന്ന ഇളയ മകന്‍ പ്രണീത്(5) മരിച്ചു. മൂത്ത മകന്‍ പ്രദീപ്(7) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. ഹൈദരാബാദിലാണ് സംഭവം. 

പൊലീസ് പറയുന്നത്: സഹപ്രവര്‍ത്തകനുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് സുരേഷും ഭാര്യയും തമ്മില്‍ വഴക്കുണ്ടായത്. വഴക്കിന് പിന്നാലെ വീട്ടിലെത്തിയ സുരേഷ് കീടനാശിനി ജ്യൂസില്‍ കലര്‍ത്തി. ഉറങ്ങിക്കിടക്കുകയായിരുന്ന പ്രദീപ്(6), പ്രണീത്(5) എന്നിവരെ വിളിച്ചുണര്‍ത്തി സുരേഷ് ജ്യൂസ് നല്‍കി. പിന്നാലെ ഇവരെ ഭാര്യയുടെ മാതാപിതാക്കള്‍ താമസിക്കുന്നിടത്ത് കൊണ്ടുവിട്ടു. വീട്ടില്‍ തിരികെയെത്തി സുരേഷും വിഷം കഴിച്ചു. 

വഴക്കിനെത്തുടര്‍ന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. കൊലക്കുറ്റത്തിനും വധശ്രമത്തിനും സുരേഷിനെതിരെ പൊലീസ് കേസ്സെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹോള്‍ഡര്‍, ഗുജറാത്തിന് വിജയ ലക്ഷ്യം 164 റൺസ്

വിവോ എക്‌സ്300 അൾട്ര മുതൽ വൺപ്ലസ് നോർഡ് സിഇ 6 വരെ; അറിയാം ഈ മാസം ഇറങ്ങുന്ന സ്മാർട്ട്ഫോണുകൾ

വോട്ടെണ്ണല്‍: നാളെ കാസർകോടും കൊല്ലത്തും പടക്കകടകൾക്ക് നിയന്ത്രണം

കണ്ണൂരിനെ നടുക്കി വാഹനാപകടം; പൊലിഞ്ഞത് കുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍

SCROLL FOR NEXT