പ്രതീകാത്മക ചിത്രം 
India

മകന്‍ അമ്മയെ കൊന്നു കത്തിച്ചു; അതേ തീയില്‍ കോഴിയെ വേവിച്ചു കഴിച്ചു;  പകുതി വെന്ത ശരീരം സ്റ്റൗവില്‍

ദിവസവും മദ്യപിച്ച് വീട്ടില്‍ വരുന്നത് ചോദ്യം ചെയ്ത അമ്മയെ മകന്‍ കൊലപ്പെടുത്തി കത്തിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ദിവസവും മദ്യപിച്ച് വീട്ടില്‍ വരുന്നത് ചോദ്യം ചെയ്ത അമ്മയെ മകന്‍ കൊലപ്പെടുത്തി കത്തിച്ചു. അമ്മയുടെ ചിതയില്‍ കോഴിയെ വേവിച്ച് കഴിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 

സുമി സോയ എന്ന അറുപതുകാരിയെയാണ് മകന്‍ പ്രധാന്‍ സോയ് (35) തടികൊണ്ട് അടിച്ചു കൊന്നത്. വെള്ളിയാഴ്ച രാത്രി വൈകി വീട്ടില്‍ എത്തിയതിന് ശാസിച്ചതാണ് കൊലപാകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കൊലപ്പെടുത്തിയ ശേഷം, വീടിന്റെ മുറ്റത്ത് ചിത കത്തിച്ച് അതില്‍ ഒരു കോഴിയെ വേവിച്ച് കഴിച്ചു. 

രാവിലെ അമ്മയുടെ പകുതി വെന്ത ശരീരം സ്റ്റൗവില്‍ വെച്ച് കത്തിക്കാന്‍ ശ്രമിക്കുന്നത് കണ്ട സഹോദരി അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരെത്തി ഇയാളെ പിടിച്ചുവച്ചു പൊലീസില്‍ ഏല്‍പ്പിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി