India

മക്കളെ സെപ്റ്റിക് ടാങ്കില്‍ എറിഞ്ഞശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മക്കള്‍ക്ക് ദാരുണാന്ത്യം 

ന്നും രണ്ടും നാലും വയസ്സുള്ള കുട്ടികളാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഭഗല്‍പൂര്‍: മൂന്ന് മക്കളെ സെപ്റ്റിക് ടാങ്കില്‍ എറിഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് പൊലീസ്. മൂന്ന് കുട്ടികളും ശ്വാസം കിട്ടാതെ മരിച്ചു. ആത്മഹത്യചെയ്യാന്‍ ശ്രമിച്ച യുവതിയെ രക്ഷപെടുത്തി. ഒന്നും രണ്ടും നാലും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. 

ഒന്നും നാലും വയസ്സുള്ള ആണ്‍കുട്ടികളെയും രണ്ട് വയസ്സുള്ള പെണ്‍കുട്ടിയേയും അമ്മ സെപ്റ്റിക് ടാങ്കിലേക്ക് വലിച്ചെറിയുകയായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവര്‍ക്ക് പുറമേ സ്ത്രീയും ടാങ്കിലേക്ക് ചാടുകയായിരുന്നു. എന്നാല്‍ ഇത് വീട്ടിലെ മറ്റൊരംഗം കാണുകയും സ്ത്രീയെ രക്ഷപെടുത്തുകയുമായിരുന്നു. കുട്ടികളെയും പുറത്തെടുത്തെങ്കിലും ശ്വാസം കിട്ടാഞ്ഞതിനെത്തുടര്‍ന്ന് മരണം സംഭവിച്ചിരുന്നു. 

മദ്യപാനിയായ ഭര്‍ത്താവിന്റെ ശാരീരിക പീഢനങ്ങള്‍ താങ്ങാനാവാതെയാണ് യുവതി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. ഇവരുടെ ഭര്‍ത്താവ് ഇപ്പോള്‍ ഒളിവിലാണെന്നും ഇയാളെ അറ്‌സ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. ബീഹാറിലെ ഭഗല്‍പൂര്‍ എന്ന സ്ഥലത്താണ് സംഭവം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ