India

മദ്യപിക്കാന്‍ പണം നല്‍കിയില്ല; 75കാരിയെ കുത്തിക്കൊലപ്പെടുത്തി മകന്‍; മൃതദേഹം പുതപ്പുകൊണ്ട് മൂടി ഓടി രക്ഷപ്പെട്ടു; അറസ്റ്റ്

പണം നല്‍കാത്തതില്‍ കുപിതനായ നാല്‍പ്പതുകാരന്‍ അമ്മയുടെ തൊണ്ടയില്‍ കത്തി കുത്തിയിറക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് 75 കാരിയായ അമ്മയെ യുവാവ് കൊലപ്പെടുത്തി. ഭോപ്പാലിന് സമീപത്തെ ഹനുമാന്‍ഗഞ്ച് പ്രദേശത്താണ് തിങ്കളാഴ്ച രാത്രിയാണ് സംഭവം. പണം നല്‍കാത്തതില്‍ കുപിതനായ നാല്‍പ്പതുകാരന്‍ അമ്മയുടെ തൊണ്ടയില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പുതപ്പുകൊണ്ട് മൂടി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

ഇയാളുടെ സഹോദരര്‍ വീടിന്റെ താഴത്തെ നിലയിലാണ് താമസിക്കുന്നത്. പ്രതി മുകളില്‍ നിന്നും താഴേക്ക് ഇറങ്ങിപ്പോയപ്പോള്‍ ഇയാളുടെ കൈയില്‍ നിന്ന് രക്തം ഇറ്റി വീഴുന്നത് സഹോദരന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇവര്‍ മുകളിലെത്തിയപ്പോഴാണ് അമ്മ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പൊലീസില്‍ വിവരം അറിയിച്ചതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു.

75 കാരിയായ അമ്മ ഇളയമകനോടൊപ്പം വീടിന്റെ മുകളില്‍ നിലയിലാണ് താമസിക്കുന്നത്. മകന്‍ ഗോപാല്‍ തൊഴില്‍ രഹിതനും സ്ഥിരമായി മദ്യപിക്കുന്ന ആളുമാണ്. അമ്മയുടെ വിധവാപെന്‍ഷനെ ആശ്രയിച്ചാണ് ഗോപാലിന്റെ മദ്യപാനം. നേരത്തെ തന്നെ ഇദ്ദേഹത്തിന്റെ ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു. സംഭവദിവസം പെന്‍ഷന്‍ തുകയെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടതായി പൊലീസ് പറയുന്നു. വാക് തര്‍ക്കം രൂക്ഷമായതിന് പിന്നാലെ കത്തിയെടുത്ത് ഇയാള്‍ അമ്മയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ശരീരം ഒരു പുതപ്പില്‍ പൊതിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

വയോധികയുടെ മറ്റൊരുമകനാണ് ഇക്കാര്യം സ്റ്റേഷനില്‍ അറിയിച്ചത്. മുകളിലത്തെ നിലയില്‍ ഇയാല്‍ എത്തിയപ്പോള്‍ ലൈറ്റ് ഓഫ് ചെയ്ത് പുതപ്പില്‍ മൂടിയിട്ട നിലയിലായിരുന്നു വയോധികയുടെ ശരീരം. ഇവരെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി. കേസ് രജിസ്റ്റര്‍ ചെയ്തു. മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ പൊലീസ് പിടികൂടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT