India

മി​സ് ഇ​ന്ത്യ 2019 : രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നി സു​മ​ൻ റാ​വു വിജയി 

ബീഹാറില്‍ നിന്നുള്ള ശ്രയ ശങ്കര്‍ മിസ് ഇന്ത്യ യുണൈറ്റഡ് കോണ്‍ടിനന്റ്‌സ് 2019 ആയും ഛത്തീസ്ഗഡില്‍ നിന്നുള്ള ശിവാനി ജാദവ് മിസ് ഗ്രാന്‍ഡ് ഇന്ത്യ 2019 ആയും തിരഞ്ഞെടുക്കപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നി സു​മ​ൻ റാ​വു​വി​നെ മി​സ് ഇ​ന്ത്യ 2019 ആ​യി തെ​ര​ഞ്ഞെ​ടു​ത്തു.  ബീഹാറില്‍ നിന്നുള്ള ശ്രയ ശങ്കര്‍ മിസ് ഇന്ത്യ യുണൈറ്റഡ് കോണ്‍ടിനന്റ്‌സ് 2019 ആയും ഛത്തീസ്ഗഡില്‍ നിന്നുള്ള ശിവാനി ജാദവ് മിസ് ഗ്രാന്‍ഡ് ഇന്ത്യ 2019 ആയും തിരഞ്ഞെടുക്കപ്പെട്ടു. ശിവാനി ജാദവ് തന്നെയാണ് മിസ് ഇന്ത്യ റണ്ണര്‍ അപ്പ് പട്ടവും സ്വന്തമാക്കിയത്. തെ​ല​ങ്കാ​ന സ്വേ​ദ​ശി​നി സ​ഞ്ജ​ന വി​ജ് ആ​ണ് മിസ് ഇന്ത്യ 2018 സെക്കൻഡ് റണ്ണർ അപ്പ്. 

30 മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി​യാ​ണ് സു​മ​ൻ റാ​വു മി​സ് ഇ​ന്ത്യ പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. മി​സ് ഇ​ന്ത്യ 2018 അ​നു​ക്രീ​തി വാ​സ് 2019ലെ ​സു​ന്ദ​രി​യെ വി​ജ​യ കി​രീ​ട​മ​ണി​യി​ച്ചു. 

Caption winners 2019 v/s 2018

ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, വിക്കി കൗശല്‍, ഹുമ ഗുറേഷി, ദിയ മിര്‍സ, നേഹ ദൂപിയ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. സംവിധായകന്‍ കരണ്‍ ജോഹറും മനീഷ് പോളും ചേര്‍ന്നാണ് പരിപാടി അവതരിപ്പിച്ചത്. 2017 മിസ് വേള്‍ഡ് മാനുഷി ചില്ലാറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി 48 മണിക്കൂര്‍ മാത്രം, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും'; ട്രംപിന്റെ മുന്നറിയിപ്പ്

ജയിക്കാന്‍ 6 പന്തില്‍ 11; തുഷാര്‍ വഴങ്ങിയത് 4 റണ്‍സ് മാത്രം! 'ത്രില്ലറിൽ' റോയൽസ്

ആ പന്ത് മൂളിപ്പറന്നത് 154.2 കിലോമീറ്റര്‍ വേഗത്തില്‍! പുതിയ 'സ്പീഡ് ഗണ്‍' അശോക് ശർമ (വിഡിയോ)

2036ല്‍ കൈയില്‍ കിട്ടുക ഒരു കോടി രൂപ!; അറിയാം സ്റ്റെപ്പ്- അപ്പ് എസ്‌ഐപിയുടെ ഗുണങ്ങള്‍

അവധിയാഘോഷിക്കാന്‍ വര്‍ക്കലയില്‍ എത്തി; വിദ്യാര്‍ഥിനി കടലില്‍ തിരയില്‍പ്പെട്ട് മരിച്ചു

SCROLL FOR NEXT