India

മൂന്ന് ദിവസം ഭാര്യയുടെ അഴുകിയ മൃതദേഹത്തിനൊപ്പം; ദുരൂഹത; അന്വേഷണം

മൂന്ന് ദിവസം ഭാര്യയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞ് ഭര്‍ത്താവ് -

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മൂന്ന് ദിവസം ഭാര്യയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞ് ഭര്‍ത്താവ്. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. അയല്‍ക്കാരിയെ പുറത്തുകാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് അഴുകിയ മൃതശരീരത്തിനൊപ്പം കഴിഞ്ഞിരുന്ന ഭര്‍ത്താവിനെ കണ്ടെത്തിയത്.

ദീര്‍ഘനാളായി കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അന്‍പതുകാരിയായ ഭാരതി ചന്ദ. ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവ് ബച്ഛു ചന്ദയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.  തിങ്കളാഴ്ചയാണ് ഭാരതിയെ അവസാനമായി കണ്ടതെന്ന് അയല്‍ക്കാര്‍ പറയുന്നു. പിന്നീട് പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 

ബച്ഛുവിന്റെ മാനസിക നിലയെ കുറിച്ച് പൊലീസ് സംശയം പ്രകടിപ്പിച്ചു. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുമെന്ന് പൊലീസ് പറഞ്ഞു.

നേരത്തെയും സമാനമായ സംഭവങ്ങല്‍ കൊല്‍ക്കത്തയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അച്ഛന്റെ മൃതദേഹത്തിനൊപ്പം അഞ്ച് ദിവസം കഴിഞ്ഞ മകന്റെ വാര്‍ത്ത ജനുവരി ആദ്യം പുറത്തു വന്നിരുന്നു. 2015 ജൂണില്‍ പാര്‍ഥ ഡേ എന്നയാള്‍ തന്റെ മൂത്ത സഹോദരിയുടേയും രണ്ട് വളര്‍ത്തുനായയുടേയും അസ്ഥികൂടങ്ങള്‍ക്കൊപ്പം കഴിഞ്ഞിരുന്ന വാര്‍ത്ത പുറത്തു വന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

SCROLL FOR NEXT