India

'മെട്രോയില്‍ എന്തിനാണ് സൗജന്യ യാത്ര; സാമ്പത്തിക ബാധ്യത ആര് വഹിക്കും'; ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീം കോടതി

ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് സുപ്രീം കോടതി. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കാത്തതാണോ പ്രശ്‌നമെന്ന് കോടതി ചോദിച്ചു. 

ആംആദ്മി പാര്‍ട്ടിയുടെ വനിതാ ശാക്തീകരണം എന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചത്. മെട്രോയിലും, ബസുകളിലും സൗജന്യമായി യാത്ര ചെയ്യാമെന്ന പ്രഖ്യാപനം ഡല്‍ഹിയിലെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 

ഈ നീക്കം ഡിഎംആര്‍സിയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന് സുപ്രീം കോടതി വിലയിരുത്തി. എന്തിനാണ് സൗജന്യ യാത്ര അനുവദിക്കുന്നതെന്നും സാമ്പത്തിക ബാധ്യത ആര് വഹിക്കുമെന്നും കോടതി ചോദിച്ചു. 

സൗജന്യ യാത്രയ്‌ക്കെതിരെ നേരത്തെ ഡിഎംആര്‍സി ഉപദേഷ്ടാവായ ഇ ശ്രീധരന്‍ തന്നെ രംഗത്തു വന്നിരുന്നു. സാമ്പത്തിക ബാധ്യതയുണ്ടാക്കാനിടയുള്ള നീക്കം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ശ്രീധരന്‍ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.

സൗജന്യ യാത്ര ആയിരം കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഡല്‍ഹി സര്‍ക്കാരിനുണ്ടാകും. മെട്രോയുടെ ഭാവി വികസനത്തിന് ഇത് തിരിച്ചടിയാണെന്നും യാത്രാ നിരക്ക് കൂട്ടാനും ഇടയാക്കുമെന്നും അതിനാല്‍ പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നുമായിരുന്നു കത്തിലെ ആവശ്യം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT