India

മേലുദ്യോഗസ്ഥന്‍ തുടര്‍ച്ചയായി ആറുമാസം ലൈംഗികമായി പീഡിപ്പിച്ചു, ഫോണിലൂടെ ഭീഷണി, അപമാനിക്കല്‍; പരാതിയുമായി കോള്‍ സെന്റര്‍ ജീവനക്കാരി

മേലുദ്യോഗസ്ഥന്‍ തുടര്‍ച്ചയായി ആറുമാസം തന്നെ ലൈംഗികചൂഷണം ചെയ്തതായി കോള്‍ സെന്റര്‍ ജീവനക്കാരിയുടെ പരാതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മേലുദ്യോഗസ്ഥന്‍ തുടര്‍ച്ചയായി ആറുമാസം തന്നെ ലൈംഗികചൂഷണം ചെയ്തതായി കോള്‍ സെന്റര്‍ ജീവനക്കാരിയുടെ പരാതി. വിവാഹവാഗ്ദാനം നല്‍കി തന്നെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ 27കാരി പറയുന്നു. 

ന്യൂഡല്‍ഹിക്ക് സമീപമുളള ഗുരുഗ്രാമിലാണ് മേലുദ്യോഗസ്ഥനായ ബാല്‍മുകുന്ദ് മിശ്രയ്‌ക്കെതിരെ പരാതിയുമായി 27 കാരി രംഗത്തെത്തിയത്. അമൃതസര്‍ സ്വദേശിയാണ് ഇദ്ദേഹം. ഒരു വര്‍ഷം മുന്‍പ് വിവാഹപോര്‍ട്ടല്‍ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. നിരന്തരം ഫോണിലൂടെയും വാട്ട്‌സ് ആപ്പിലുടെയും ഇരുവരും അടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തുടര്‍ന്ന് ഒരു ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.മുന്‍പുളള വിവാഹബന്ധം ഉപേക്ഷിച്ച് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരുന്നതായും പൊലീസ് പറയുന്നു.

എന്നാല്‍ തന്നെ വിവാഹം കഴിക്കാന്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടതോടെ, ബന്ധം വഷളാവുകയും തന്നെ ഒഴിവാക്കാന്‍ മിശ്ര ശ്രമം ആരംഭിച്ചതായും 27കാരി പരാതിയില്‍ പറയുന്നു. ഓഗസ്റ്റില്‍ മിശ്ര ഒരുമിച്ചുളള താമസം അവസാനിപ്പിച്ചു. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായി യുവതി പരാതിയില്‍ പറയുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുവനടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത് അറസ്റ്റിൽ

ഏഷ്യന്‍ കപ്പ് ക്വാളിഫയറില്‍ ആശ്വാസ ജയം; കൊച്ചിയില്‍ ഹോങ്കോങ്ങിനെ പൂട്ടി ഇന്ത്യ

'സതീശനെ വെല്ലുവിളിക്കരുത്, മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് 'ഋതിക് റോഷൻ' എന്ന് എഴുതിക്കും'

ഏപ്രിൽ ഒന്ന് മുതൽ ബാങ്ക് ഇടപാടുകൾക്ക് ഒടിപി പകരം സംവിധാനവുമായി യുഎഇ

'എണ്ണ വേണമെങ്കിൽ സ്വന്തമായി കൊണ്ടുവരൂ, വിളിച്ചപ്പോൾ വരാത്തവരോട് ഞങ്ങളും കൂട്ടില്ല'-മുന്നറിയിപ്പുമായി ട്രംപ്

SCROLL FOR NEXT