India

മോദി സ്തുതി; ജയറാം രമേശിനെ പിന്തുണച്ച് അഭിഷേക് സിങ്‌വി, കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം 

മോദി ചെയ്ത പ്രവര്‍ത്തനങ്ങള്‍ കാണാതെ അദ്ദേഹത്തെ ഭീകരനായി ചിത്രീകരിക്കുന്നതു കൊണ്ടുമാത്രം കാര്യമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വിയും ആവര്‍ത്തിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജയറാം രമേശിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മറ്റൊരു കോണ്‍ഗ്രസ് നേതാവും രംഗത്ത്. മോദി ചെയ്ത പ്രവര്‍ത്തനങ്ങള്‍ കാണാതെ അദ്ദേഹത്തെ ഭീകരനായി ചിത്രീകരിക്കുന്നതു കൊണ്ടുമാത്രം കാര്യമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വിയും ആവര്‍ത്തിച്ചു. ഓരോ പ്രവൃത്തിയും വിഷയാധിഷ്ഠിതമായി കണ്ടുകൊണ്ടുവേണം വിലയിരുത്താന്‍. അല്ലാതെ വ്യക്തികേന്ദ്രീകൃതമാകരുതെന്ന് മനു അഭിഷേക് സിങ്‌വി പറഞ്ഞു.

കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് ജയറാം രമേശ് മോദിയെ പുകഴ്ത്തി സംസാരിച്ചത്. 
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത പ്രവര്‍ത്തനങ്ങളെ അംഗീകരിക്കേണ്ട സമയമായെന്ന് ജയറാം രമേശ് അഭിപ്രായപ്പെട്ടു. 2014 മുതല്‍ 2019 വരെയുള്ള കാലത്ത് അദ്ദേഹം എന്തു ചെയ്തുവെന്നു നോക്കണം. അതാണ് അദ്ദേഹത്തെ മുപ്പതു ശതമാനത്തിലധികം വോട്ടര്‍മാരുടെ പിന്തുണയോടെ വീണ്ടും അധികാരത്തില്‍ എത്തിച്ചതെന്നും ജയറാം രമേശ് പറഞ്ഞു. ഇതിന് പിന്നാലെ ജയറാം രമേശിനെ പിന്തുണച്ച് മനു അഭിഷേക് സിങ്‌വിയും രംഗത്ത് എത്തിയത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കും.

സദാസമയവും മോദി ഭീകരനാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ കാര്യമില്ല. അത് അദ്ദേഹത്തിന് ഗുണം മാത്രമാണ് ചെയ്യുന്നത്. ഓരോ പ്രവൃത്തിയിലും നല്ലതും ചീത്തതുമുണ്ട്. വിഷയാധിഷ്ഠിതമായി കണ്ടുകൊണ്ടുവേണം ഓരോ പ്രവൃത്തികളെയും വിലയിരുത്തേണ്ടത്. അല്ലാതെ വ്യക്തികേന്ദ്രീകൃതമായി പ്രശ്‌നങ്ങളെ നോക്കികാണുന്നത് ഗുണം ചെയ്യില്ല.  മോദി സര്‍ക്കാര്‍ ചെയ്ത നല്ല പ്രവൃത്തികളില്‍ ഒന്നാണ് ഉജ്ജ്വല പദ്ധതി എന്നതില്‍ സംശയമില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT